/indian-express-malayalam/media/media_files/2025/12/11/aju-varghese-2025-12-11-12-50-54.jpg)
ചൊവ്വാഴ്ച ചെന്നൈ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ വെച്ച് നടന്ന ജിയോഹോട്ട്‌സ്റ്റാറിന്റെ സൗത്ത് അണ്‍ബൗണ്ട് പരിപാടി അക്ഷരാർത്ഥത്തിൽ താരസംഗമവേദിയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ നിന്നുള്ള നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Also Read: ലാൽ സാറിന്റെ ഓട്ടോഗ്രാഫ് ഞാൻ ഓഫീസിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്: വിജയ് സേതുപതി
മോഹൻലാൽ, കമൽഹാസൻ, നാഗാർജുന, വിജയ് സേതുപതി, ശോഭന, ഉർവശി, റഹ്മാൻ, ജയം രവി, വിനീത്, നിവിന്‍പോളി, തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ, രജത് കപൂർ, നരേൻ, പ്രിയാമണി, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ലിയോണ ലിഷോയ്, അജു വർഗീസ്, ആസിഫ് അലി, ഗൗരി കിഷൻ, റംസാൻ, അനുമോൾ, അജു വർഗീസ്, സംവിധായകരായ മിഥുൻ മാനുവൽ, ജീത്തു ജോസഫ്, ഗാനരചയിതാവായ വിനായക് ശശികുമാർ തുടങ്ങിയവരെല്ലാം എത്തിച്ചേർന്ന സൗത്ത് അണ്‍ബൗണ്ടിൽ നിന്നുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവരുന്നത്.
Also Read: ഈ മനുഷ്യന് വയസ്സാവാത്തതെന്താ? : നാഗാർജുനയെ പുകഴ്ത്തി വിജയ് സേതുപതി
സൗത്ത് അണ്‍ബൗണ്ട് വേദിയിൽ വച്ച് നടി ശോഭനയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് അജു വർഗീസ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ഒരുപാടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഒടുവിൽ അതു സംഭവിച്ചു എന്നാണ് ശോഭനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അജു വർഗീസ് കുറിച്ചത്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
"ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ... പവിത്രത്തിലെ മീരയേയും പക്ഷേയിലെ നന്ദിനിയേയും അതുപോലുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഈ ഇതിഹാസതാരത്തെ നേരിൽ കാണണമെന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു, " അജുവിന്റെ വാക്കുകളിങ്ങനെ.
നിവിൻ പോളിയ്ക്ക് ഒപ്പം അഭിനയിക്കുന്ന സർവം മായ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് അജു. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് തിയേറ്ററുകളിലെത്തും.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us