നടൻ അജു വർഗീസ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. തന്റെ നാലുമക്കൾക്കുമൊപ്പം ക്വാറന്റെയിൻ കാലം ചെലവഴിക്കുന്നതിന്റെ ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്. ഒരു ചുമരു മൊത്തം കുട്ടിപ്പടയുടെ വരകളാൽ നിറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ. “ചിത്രരചന വളരെ സിമ്പിൾ അല്ലെ…. ദേ കണ്ടോ… ഇത്രേയുള്ളൂ!!!” എന്നാണ് അജു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

പേളി മാണി, സ്രിന്റ, നൂറിൻ, പ്രയാഗ മാർട്ടിൻ, വിനയ് ഫോർട്ട്, റീനു മാത്യൂസ്, കൃഷ്ണശങ്കർ, മുക്ത, ഉണ്ണിമുകുന്ദൻ, വിവേക് ഗോപൻ, ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, അമൃത സുരേഷ്, ധന്യ ബാലകൃഷ്ണൻ,ദീപക് പറമ്പോൽ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുകൊണ്ടാണല്ലോ വിളിച്ചിട്ട് ഫോണെടുക്കാത്തത്? എന്നാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിൽ അജു വർഗീസിന്റ സഹ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ ചോദ്യം.

പിക്കാസോ വരയ്ക്കോ ഇതുപോലെ? എന്നാണ് ഒരു ആരാധകന്റെ ചോദ്യം. സ്വന്തമായി നഴ്സറി ഉള്ളതുകൊണ്ട് ബോറടിക്കില്ല അല്ലേ? എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ട്രോളന്മാരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.

ഇരട്ടക്കുട്ടികളുടെ വീടെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് അജുവിന്റെ വീട്. അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും.

Read more: ഗോവിന്ദൻ കുട്ടി അന്നാ ചെയ്തത് ശരിയായില്ല; വേറിട്ട കൊറോണ ബോധവത്കരണവുമായി അജു വർഗീസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook