നടന് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പഴയകാല ചിത്രങ്ങളില്‍ എന്ന പോലെ വേഷമിട്ടിരിക്കുന്ന അജുവിന്റെ ചിത്രത്തിനൊപ്പം വേറെ വിശദാംശങ്ങള്‍ ഒന്നും തന്നെ താരം കൊടുത്തിട്ടില്ല.
“ഇതേതു സിനിമയില്‍?, കിടിലന്‍ കോമഡി പാം വരുന്നുണ്ട് അല്ലെ?, ആഹാ, ട്രോള്‍ ഉണ്ടാക്കാന്‍ പറ്റിയ പടം, ഞാന്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്തോട്ടേ?, ആരിത് മഹാരാജാവോ? മ്യാരകം, ഇത് ഏത് സീരിയൽ ആണ്.. ഈ അടുത്ത് ഏഷ്യാനെറ്റ് സീരിയലിൽ നായകനായിരിന്നു. ഇനിയും ഇതുപോലെ tv സീരിയലിൽ പ്രതീക്ഷിച്ചോട്ടെ.., മധ്യ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ്…. !!!,” എന്നിങ്ങനെ പോകുന്നു ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍.
ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘ലവ്, ആക്ഷന്‍, ഡ്രാമ’ എന്ന ചിത്രത്തിലൂടെ നിര്‍മ്മാണത്തിലേക്കും കടക്കുകയാണ് അജു വര്‍ഗീസ്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ശോഭ എന്ന കഥാപാത്രത്തെയാണ് നയന്‍സ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനിവാസന് സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്ര’ത്തിലെ കഥാപാത്രങ്ങളുടെ പേര് ധ്യാന്‍ തന്റെ ആദ്യ ചിത്രത്തിനായി കടം കൊണ്ടിട്ടുണ്ട്.