scorecardresearch

വില്ലനില്‍ ലാലേട്ടനൊപ്പം ഞാനും: അജു വര്‍ഗീസ്‌

തിരശീലയിലെ ഈ മാന്ത്രികനോടൊപ്പം നില്‍ക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും അമൂല്യമാണ്‌

വില്ലനില്‍ ലാലേട്ടനൊപ്പം ഞാനും: അജു വര്‍ഗീസ്‌

ഒക്ടോബര്‍ 27 വെള്ളിയാഴ്ച മോഹന്‍ലാലിന്റെ ‘വില്ലന്‍’ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തില്‍ ലാലേട്ടനൊപ്പം  ഒരു ചെറു വേഷത്തില്‍ അഭിനയിച്ച സന്തോഷം പങ്കു വച്ച് അജു വര്‍ഗീസ്‌.

തിരശീലയിലെ ഈ മാന്ത്രികനോടൊപ്പം നില്‍ക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും അമൂല്യമാണ്‌ എന്ന് അജു പറഞ്ഞു. ചെറിയ വേഷമാണ് വില്ലനില്‍, താന്‍ വെള്ളിയാഴ്ചക്കായി കാത്തിരിക്കുന്നു എന്നും അജു കൂട്ടിച്ചേര്‍ത്തു.

അജു വര്‍ഗീസ്‌ ഇതിനു മുന്‍പും മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ലോഹം, പെരുച്ചാഴി, ഒപ്പം തുടങ്ങിയ ചിത്രങ്ങളില്‍. മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായ അജു, അദ്ദേഹത്തെ  ദൈവതുല്യനായാണ് കണക്കാക്കുന്നത് എന്ന് ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് എത്തിപെട്ടതിന്റെ പിന്നില്‍ മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തിന് ഒരു വലിയ പങ്കുണ്ടെന്നും അജു ‘ഒപ്പം’ സിനിമയുടെ വിജയാഘോഷ വേളയില്‍ പറഞ്ഞിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിശാല്‍, ധന്‍സിക എന്നിവരും അഭിനയിക്കുന്നു. ഒരു ഫാമിലി ത്രില്ലെര്‍ ആണ് ചിത്രമെന്നും എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നും സംവിധായന്‍ വെളിപ്പെടുത്തി. റോക്ക്ലൈന്‍ ഫിലംസ് ആണ് നിര്‍മ്മാതാക്കള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aju varghese in an extended cameo in mohanlal manju warrier starrer villain b unnikrishnan friday release

Best of Express