കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ബോധവത്കരണ- പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗവാക്കുകയാണ് മലയാളസിനിമാലോകം. താരങ്ങളും നടീനടന്മാരും അണിയറപ്രവർത്തകരുമടക്കം എല്ലാവരും തന്നെ കൊറോണ സംബന്ധിയായ അറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. നടനും നിർമാതാവുമായ അജു വർഗീസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ട്രോൾ രൂപേനെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ അജു പങ്കുവയ്ക്കുന്നത്. നേരിട്ടുള്ള സ്പർശം ഒഴിവാക്കൂ എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തിൽ കാണാം. വേറെ ലെവൽ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ‘ജഗതി ചേട്ടൻ മുന്നേ എല്ലാം മനസ്സിലാക്കിയാണല്ലോ ചെയ്തത്’ എന്നാണ് ഒരു രസികന്റെ കമന്റ്.

View this post on Instagram

Direct touch

A post shared by Aju Varghese (@ajuvarghese) on

മമ്മൂട്ടി, മോഹൻലാൽ,മഞ്ജുവാര്യർ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ സർക്കാരിനൊപ്പം ചേർന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സർക്കാർ തുടക്കം കുറിച്ച കാമ്പയിനായ ബ്രേക്ക് ദ ചെയിനിലും താരങ്ങൾ പങ്കാളികളായിരുന്നു.

Read more: ബ്രേക്ക് ദ ചെയിൻ; കൊറോണ പ്രതിരോധത്തിൽ കൈകോർത്ത് താരങ്ങളും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook