scorecardresearch

സന്തോഷ് പണ്ഡിറ്റ് പ്രചോദനം, നടനോട് ബഹുമാനം തോന്നുന്നുവെന്ന് അജു വർഗീസ്

കളിയാക്കലുകൾക്കു പകരം അഭിനന്ദനങ്ങളാണ് സന്തോഷ് പണ്ഡിറ്റിനെ ഇന്നു തേടിയെത്തുന്നത്.

കളിയാക്കലുകൾക്കു പകരം അഭിനന്ദനങ്ങളാണ് സന്തോഷ് പണ്ഡിറ്റിനെ ഇന്നു തേടിയെത്തുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
aju varghese, santhosh pandit

ഒരു കാലത്ത് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാനായിരുന്നു ഏവർക്കും താൽപര്യം. എന്നാൽ ഇന്ന് കളിയാക്കലുകൾക്കു പകരം അഭിനന്ദനങ്ങളാണ് സന്തോഷ് പണ്ഡിറ്റിനെ തേടിയെത്തുന്നത്. മലയാള സിനിമാ രംഗത്തുനിന്നും പണ്ഡിറ്റിന് അഭിനന്ദം എത്തിയിരിക്കുകയാണ്. പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനി സന്ദർശിച്ച പണ്ഡിറ്റിനെ നടൻ അജു വർഗീസാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അഭിനന്ദിച്ചിരിക്കുന്നത്.

Advertisment

സന്തോഷ് പണ്ഡിറ്റ് കോളനി സന്ദർശിച്ചപ്പോഴത്തെ വിഡിയോയും അജു പങ്കുവച്ചിട്ടുണ്ട്. പണ്ഡിറ്റിനോട് ഒരുപാട് ബഹുമാനം തോന്നുന്നതായും പണ്ഡിറ്റിന്റെ ഈ പ്രവൃത്തി ശരിക്കും പ്രചോദനം നൽകുന്നതാണെന്നും വിഡിയോക്കൊപ്പം അജു എഴുതിയിട്ടിട്ടുണ്ട്.

അംബേദ്കർ കോളനി സന്ദർശിക്കാനെത്തിയ സന്തോഷ് പണ്ഡിറ്റ് തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ നൽകുമെന്ന് വാഗ്‌ദാനം നൽകിയാണ് മടങ്ങിയത്. "അവിടുത്തെ ജനങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു...ചോർച്ചയുള്ള വീടുകളിൽ ജീവിക്കുന്നു.. എനിക്കു കൂടുതലായി ഒന്നും ചെയ്യുവാൻ പറ്റിയില്ല... കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്കൂള്‍ കുട്ടികള്‍ക്കായി ബുക്കുകളും ഫീസ് നല്‍കാന്‍ വേണ്ട സഹായവും നല്‍കിയതായി പണ്ഡിറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisment

Read More: 'നന്മ നിറഞ്ഞവന്‍ സന്തോഷ് പണ്ഡിറ്റ്'; ഗോവിന്ദാപുരത്തെ പാവങ്ങളെ കാണാന്‍ 'യഥാര്‍ത്ഥ സൂപ്പര്‍താരം' എത്തി, വെറുംകൈയോടെ അല്ല!

നേരത്തെ അട്ടപ്പാടി മേഖലയില്‍ ഓണം സീസണില്‍ കുറച്ചു കുടുംബങ്ങള്‍ അരിയും ഭക്ഷണ സാധനങ്ങളും നേരിട്ടെത്തി നല്‍കി പണ്ഡിറ്റ് ജനശ്രദ്ധപിടിച്ചു നേടിയിരുന്നു.

Actor Aju Varghese Santhosh Pandit

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: