കോളിവുഡിലെ താരദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി, അജിത്തിന്‍റെ വളര്‍ച്ചയില്‍ പിന്തുണയ്ക്കുന്ന നല്ല ഭാര്യയും അനൗഷ്കയുടെയും ആദ്വിക്കിന്റെയും അമ്മയുമായി കുടുംബജീവിതം നയിക്കുകയാണ് ശാലിനി. ഇടയ്ക്കിടെ മക്കൾക്കൊപ്പം പൊതുവിടങ്ങളിൽ ശാലിനിയെ കാണാറുണ്ട്. മകൻ ആദ്വിക്കിനൊപ്പമുളള ശാലിനിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

നാലു വയസുളള ആദ്വിക്കിനെ ‘കുട്ടി തല’ എന്ന പേരിലാണ് അജിത് ആരാധകർ വിളിക്കുന്നത്. അജിത് ആരാധകരുടെ ചെല്ലക്കുട്ടിയാണ് ആദ്വിക്. സോഷ്യൽ മീഡിയയിലെ സ്റ്റാറുമാണ്. 2015 മാർച്ച് രണ്ടിനാണ് ആദ്വിക്കിന്റെ ജനനം. എന്നൊരു മകൾ കൂടി അജിത്-ശാലിനി ദമ്പതിമാർക്കുണ്ട്.

മകൻ ആദ്വിക്കിന് കളിപ്പാട്ടം വാങ്ങിക്കൊടുക്കുന്ന ശാലിനിയുടെ വീഡിയോയും മകന്റെ കൂട്ടുകാരന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ ഫോട്ടോയും അടുത്തിടെ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.

‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലാവുന്നത്. പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു.

Read Also: പ്രണയത്തിന്റെ 19 വർഷങ്ങൾ; വിവാഹവാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും

“അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook