അജിത്തിനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബത്തെയും സ്നേഹിക്കുന്നവരാണ് ‘തല’ ആരാധകർ. സോഷ്യൽ മീഡിയ വഴി അജിത്തിന്റെ ഭാര്യ ശാലിനിയോടും മക്കളായ അനൗഷ്കയോടും ആദ്വിക്കിനോടുമുളള സ്നേഹം അവർ പലപ്പോഴും കാട്ടാറുണ്ട്. അജിത്തിന്റെ മകളുടെ ക്രിസ്‌മസ് ഗാനമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

സ്കൂളിലെ ക്രിസ്‌മസ് ആഘോഷവേളയിൽ അനൗഷ്ക പാടിയ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ ഇംഗ്ലീഷ് ഗാനമാണ് അനൗഷ്ക പാടുന്നത്. അനൗഷ്‌കയുടെ പാട്ടിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

‘വാലിമൈ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അജിത്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്. പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ അജിത്തിന്. 2020 ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

Read Also: അജിത്-ശാലിനി മക്കളുടെ പുതിയ ഫൊട്ടോ ഏറ്റെടുത്ത് ആരാധകർ

ഈ വർഷം പുറത്തിറങ്ങിയ അജിത്തിന്റെ രണ്ടു സിനിമകളും സൂപ്പർ ഹിറ്റായിരുന്നു. പൊങ്കിനു റിലീസിനെത്തിയ ശിവ സംവിധാനം ചെയ്ത ‘വിശ്വാസ’വും, ഓഗസ്റ്റിൽ റിലീസ് ചെയ്ത സംവിധായകൻ എച്ച്.വിനോദിന്റെ ‘നേർകൊണ്ട പാർവെ’യും ബോക്സോഫിസിൽ ഹിറ്റായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook