Latest News

ഷൂട്ടിനിടെ ബൈക്കിൽ നിന്നും തെറിച്ച് വീണ് അജിത്; വീഡിയോ

‘വലിമൈ’ ഷൂട്ടിനിടെ നടന്ന അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

Ajith, Ajith accident video, Valimai Making Video, Thala Ajith, Ajith Shalini, Ajith latest photos

അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വലിമൈ’. കോവിഡ് പ്രതിസന്ധിക്കിടെ പല ഘട്ടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതും ഇടയ്ക്ക് വാർത്തയായിരുന്നു. ഇപ്പോഴിതാ, അജിത്തിന് അപകടമുണ്ടായ രംഗങ്ങൾ അടക്കമുള്ള ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ബൈക്ക് റേസ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അജിത് ബൈക്കിൽ നിന്നും തെറിച്ചു വീണത്. താരം വീണയുടനെ അണിയറപ്രവർത്തകർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ പരുക്ക് വകവയ്ക്കാതെ ഷൂട്ടിങ് പുനഃരാരംഭിക്കുകയാണ് താരം.

എച്ച്.വിനോദ് ആണ് ‘വലിമൈ’ സംവിധാനം ചെയ്യുന്നത്. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്കായ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്.

Read more: ഇനി എന്നെ ‘തല’ എന്ന് വിളിക്കരുത്; ആരാധകരോട് അജിത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajith valimai making video

The moderation of comments is automated and not cleared manually by malayalam.indianexpress.com