വക്കീലല്ല ഇനി പൊലീസ്, പുതിയ ചിത്രവുമായി അജിത്തും ബോണി കപൂറും

‘നേർകൊണ്ട പാർവൈ’യുടെ സംവിധായകൻ എച്ച് വിനോദ് തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്

Ajith, Vinoth, അജിത്ത്, തല അജിത്ത്, എച്ച് വിനോദ്, ബോണി കപൂർ, നേർകൊണ്ട പാർവൈ, Ajith H Vinoth, Ajith cop, Ajith police, Ajith upcoming movie, Ajith latest news, Ajith news, പിങ്ക് ഹിന്ദി റിമേക്ക്

‘പിങ്കി’ന്റെ തമിഴ് റീമേക്ക് ചിത്രമായ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു ശേഷം തല അജിത്തും ബോണി കപൂറും വീണ്ടും കെകോർക്കുന്നു. ബോണി കപൂറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഇതുവരെ പേരിടാത്ത ചിത്രത്തിൽ പൊലീസുകാരനായാണ് അജിത്ത് എത്തുന്നത്. ‘നേർകൊണ്ട പാർവൈ’യുടെ സംവിധായകൻ എച്ച് വിനോദ് തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.

കഥാപാത്രത്തിനു വേണ്ടി കായിക ക്ഷമത വർദ്ധിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയാണ് താരമിപ്പോൾ എന്നാണ് റിപ്പോർട്ട്. ‘തല 60’ എന്ന വർക്കിംഗ് ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം അജിത്തിന്റെ പിറന്നാൾ ദിനത്തിൽ റിലീസിനെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം.

“ചിത്രം ഒരു പക്ക ആക്ഷൻ എന്റർടെയിനർ ചിത്രമായിരിക്കും. സെപ്തംബർ മാസത്തോടെ ചിത്രീകരണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ വിനോദ് സാറിന്റെ വർക്കിംഗ് സ്റ്റൈൽ ഇഷ്ടമായ അജിത്ത് സാർ പുതിയ സബ്ജെക്ട് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറും ആക്ഷൻ എന്റർടെയിനറുമായിരുന്നു അദ്ദേഹം പറഞ്ഞ സബ്ജെക്ട്. അതിൽ അജിത്ത് സാറിന് ഇഷ്ടമായത് ഒരു ശക്തമായ സന്ദേശം സമൂഹത്തിനു നൽകാൻ കഴിവുള്ള ആക്ഷൻ എന്റർടെയിനർ ചിത്രമാണ്. എല്ലാം പ്ലാൻ ചെയ്യുന്ന രീതിയിൽ നടന്നാൽ 2020 ൽ തലയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനാവും,” ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

Read more: അജിത്തിന്റെ വക്കീൽ വേഷവുമായി ‘നേർകൊണ്ട പാർവൈ’ ഫസ്റ്റ് ലുക്ക്

സീ സ്റ്റുഡിയോയുമായി ചേർന്നാവും ബോണി കപൂർ ചിത്രം നിർമ്മിക്കുക. ജിബ്രാൻ സംഗീതം നിർവ്വഹിക്കും. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ ‘നേർകൊണ്ട പാർവൈ’യുടെ ഡബ്ബിംഗ് തിരക്കിലാണ് സംവിധായകൻ എച്ച് വിനോദ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി കഴിഞ്ഞാൽ ഉടൻ പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുമെന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

Ajith, Vinoth, അജിത്ത്, തല അജിത്ത്, എച്ച് വിനോദ്, ബോണി കപൂർ, നേർകൊണ്ട പാർവൈ, Ajith H Vinoth, Ajith cop, Ajith police, Ajith upcoming movie, Ajith latest news, Ajith news, പിങ്ക് ഹിന്ദി റിമേക്ക്

ഇതാദ്യമായല്ല, അജിത്ത് പൊലീസ് വേഷത്തിലെത്തുന്നത്. ആരംഭം, മങ്കാത്ത പോലുള്ള ചിത്രങ്ങളിൽ മുൻപും കാക്കിയണിഞ്ഞ പൊലീസ് കഥാപാത്രങ്ങളെ അജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന ‘നേർകൊണ്ട പാർവൈ’യിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത്. ‘പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് അജിത്തിനെ തേടിയെത്തിയത്. ‘പിങ്ക്’ നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘നേർകൊണ്ടൈ പാർവൈ’യിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, വിദ്യ ബാലൻ, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴകത്തേക്കുള്ള വിദ്യാബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘നേർകൊണ്ട പാർവൈ’.

“പിങ്കിന്റെ തമിഴ് റീമേക്കിൽ ഞാനും സ്പെഷ്യൽ​ അപ്പിയറൻസിൽ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂർ) നിർമ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്കീ വേഷം ഓഫർ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകൾ ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഇത് ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക​ അടുപ്പമുണ്ട്,” ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.” എന്തായാലും ആ മൂന്നുപെൺകുട്ടികളിൽ ഒരാളല്ല ഞാൻ,” എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് വിദ്യ പ്രതികരിച്ചത്. ബോണി കപൂറിന്റെയും ആദ്യ തമിഴ് നിർമാണസംരംഭമാണ് ‘നേർകൊണ്ടൈ പാർവൈ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajith turns cop for h vinoth film boney kapoor

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express