തല അജിത്തിനെ പൊതുവേ പരിപാടികളിലൊന്നും കാണാറില്ല. സിനിമാ മേഖലയിലെ ചടങ്ങുകളിലും താരം പൊതുവേ വിട്ടുനിൽക്കാറാണ് പതിവ്. പക്ഷേ ഈ പതിവ് ഇത്തവണ തെറ്റിച്ചിരിക്കുകയാണ് അജിത്. ചിയാൻ വിക്രമിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ അജിത് പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെ കൂടിയിരുന്നവർക്ക് അത് ശരിക്കും സർപ്രൈസ് ആയി.

മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളെയെല്ലാം വിക്രം ക്ഷണിച്ചിരുന്നു. വിജയ് തന്റെ കുടുംബത്തിനൊപ്പമാണ് എത്തിയത്. പക്ഷേ അപ്പോഴും അജിത്തിനെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അജിത് പൊതുവേ ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ലെ എന്നു അറിയാവുന്നതുകൊണ്ടുതന്നെയാണ്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു അജിത് അപ്രതീക്ഷിതമായി വിവാഹ റിസപ്ഷന് എത്തിയത്.

അജിത് മാത്രമല്ല കൂടെ ഭാര്യ ശാലിനിയും മകൾ അക്ഷിതയും ഉണ്ടായിരുന്നു. നടി കസ്തൂരിക്ക് ഒപ്പം നിൽക്കുന്ന അജിത്തിന്റെയും കുടുംബത്തിന്റെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്. 2000 ത്തിലാണ് അജിത് ശാലിനിയെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ ശാലിനി അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ്.

#Thala #Ajith #Shalini #Anoushka with actress Kasthuri

A post shared by Kollywood Tollywood Mollywood (@filmyfriday) on

1997 ൽ പുറത്തിറങ്ങിയ ‘ഉല്ലാസം’ എന്ന സിനിമയിൽ വിക്രമും അജിത്തും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ