Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ഷൂട്ടിങ് ചാംപ്യൻഷിപ്പ്: അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്ത് ‘തല’ അജിത്

ചെന്നെെയിലെ റെെഫിൾ ക്ലബിൽ അജിത് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു

ചെന്നെെ: റെെഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിലും തിളങ്ങി തമിഴകത്തിന്റെ സ്വന്തം ‘തല’. നാൽപ്പതാമത് തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നടൻ അജിത്തിന് മുന്നേറ്റം. താരം അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ആരാധകരെല്ലാം ആവേശത്തിലാണ്. റെെഫിൾ ഷൂട്ടിങ്ങിൽ മികച്ച പ്രകടനം നടത്തിയ താരത്തെ സോഷ്യൽ മീഡിയയിൽ ആരാധകർ വാനോളം പുകഴ്‌ത്തുകയാണ്.

Image

മാർച്ച് ഏഴ് വരെ ചെന്നെെയിൽ നടക്കുന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് അജിത് പങ്കെടുക്കുന്നത്. സിനിമ തിരക്കുകളെല്ലാം മാറ്റിവച്ചാണ് താരം തനിക്ക് ഏറെ പ്രിയപ്പെട്ട റെെഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിനായി സമയം മാറ്റിവച്ചിരിക്കുന്നത്.

Read Also: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി കണക്കുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെ

ചെന്നെെയിലെ റെെഫിൾ ക്ലബിൽ അജിത് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്‌തത്.

Image
അജിത് ഷൂട്ടിങ് പരിശീലനം നടത്തുന്ന ചിത്രം

ഷൂട്ടിങ്ങിനു പുറമേ മറ്റ് ഇഷ്‌ട വിനോദങ്ങൾക്കായും അജിത് സമയം നീക്കിവയ്‌ക്കാറുണ്ട്. ബോണി കപൂർ നിർമിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമെെ’യുടെ ഷൂട്ടിങ് നീണ്ടുപോയതോടെയാണ് അജിത് റെെഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. വിദേശത്താണ് ‘വലിമെെ’യുടെ ഇനിയുള്ള ഷൂട്ട് നടക്കേണ്ടത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajith qualifies for the next round in the 40th tamil nadu state shooting championship

Next Story
ഉയരേ പറക്കൂ മകളേ; ഇസയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ടൊവിനോTovino Thomas, Tovino Thomas daughter, Tovino thomas photos, Tovino family, ടൊവിനോ തോമസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com