Latest News

തലന്നാ സുമ്മാവാ; ‘വലിമൈ’യുടെ മാസ് ഫസ്റ്റ് ലുക്ക്‌

യെന്നൈ അറിന്താനിന് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് വലിമൈ.

Valimai, ajith, valimai poster, valimai ajith poster, Valimai first look, Ajith Valimai first look, Ajith news, ajith film valimai, boney kapoor, boney kapoor film valimai, valimai news, ajith upcoming films, വലിമൈ, അജിത്ത്, തല, അജിത്, ie malayalam

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സൂപ്പർ താരം തല അജിത്തിന്റെ പുതിയ ചിത്രമായ ‘വലിമൈ’യുടെ ഔദ്യോഗിക മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുമായാണ് മോഷൻ പോസ്റ്റർ ഇറങ്ങിയത്.

പവർ ഇസ് എ സ്റ്റേറ്റ് ഓഫ് മൈൻഡ് എന്ന കാച്ച് വേഡോട് കൂടിയാണ് മോഷൻ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ പടമാവും വലിമൈ എന്ന സൂചനയും പോസ്റ്റർ നൽകുന്നു.

1.23 മിനുറ്റാണ് മോഷൻ പോസ്റ്റർ വീഡിയോ. 2021 ൽ ചിത്രം റിലീസ് ചെയ്യുമെങ്കിലും റിലീസ് തീയതി നൽകുന്നത് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാണ്.

Read More: കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി; അഡാർ പടവുമായി ലോകേഷ്

യെന്നൈ അറിന്താനിന് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് വലിമൈ. വലിമൈയുടെ പോസ്റ്ററുകളും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. ഓരോന്നിലും വ്യത്യസ്ത ഗെറ്റപ്പിലുള്ള അജിത്തിനെ അവതരിപ്പിക്കുന്നു.

എച്ച് വിനോദാണ് ബോണി കപൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാം തവണയാണ് വിനോദും അജിത്തും ഒരുമിക്കുന്നത്. ഹിന്ദി ചിത്രം ‘പിങ്കി’ന്റെ റീമേക്കായ അജിത് ചിത്രം നെർക്കോണ്ട പർവൈ സംവിധാനം ചെയ്തത് വിനോദ് ആണ്. 2014ൽ പുറത്തിറങ്ങിയ ‘സതുരംഗ വേട്ടൈ’ 2017 ൽ പുറത്തിറങ്ങിയ ‘തീരൻ: അധികാരം ഒൻഡ്ര്’ എന്നിവയാണ് വിനോദിന്റെ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ.

Read More: ബേബി അനൗഷ്കയെ കൊഞ്ചിച്ച് വിജയ്, കുശലം പറഞ്ഞ് അജിതും ശാലിനിയും; ത്രോബാക്ക് വീഡിയോ

ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകോണ്ട എന്നിവരും വലിമൈയിയിൽ അഭിനയിക്കും. അജിത്തിന്റെ അമ്പതാം ജന്മദിനത്തിൽ മെയ് 1 ന് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് രോഗബാധയുടെ രണ്ടാമത്തെ തരംഗം കാരണം, പോസ്റ്ററിന്റെ പ്രകാശനം വൈകുകയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajith new movie valimai motion poster first look video

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com