scorecardresearch

ജൂനിയർ അജിത്തിനിഷ്ടം ഫുട്ബോൾ: ടൂർണമെന്റിൽ സ്വർണ മെഡൽ നേടി ആദ്വിക്ക്

ശാലിനിയ്ക്ക് ഒപ്പമാണ് ആദ്വിക്ക് മത്സരത്തിനെത്തിയത്

ശാലിനിയ്ക്ക് ഒപ്പമാണ് ആദ്വിക്ക് മത്സരത്തിനെത്തിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shalini | Shalini Ajith | Shalini Ajith Son

മകനൊപ്പം ശാലിനി

തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാർ ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അജിത്- ശാലിനി ദമ്പതികളുടെ മകൻ ആദ്വിക്ക് ആവട്ടെ കടുത്ത സ്പോർട്സ് പ്രേമിയും. ഫുട്ബോളിനോടാണ് ആദ്വിക്കിന് പ്രണയം. മുൻപ് ശാലിനിയ്ക്ക് ഒപ്പം ചെന്നൈ എഫ്സിയുടെ ഫുട്ബോൾ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

Advertisment

ഇപ്പോഴിതാ, ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയിരിക്കുകയാണ് ആദ്വിക്ക്. ആദ്വിക്കും ടീമും തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഫോട്ടോ ഇന്റർനെറ്റിൽ വൈറലാവുകയാണ്. ചിത്രങ്ങളിൽ അമ്മ ശാലിനിയേയും കാണാം. അതേസമയം അസർബൈജാനിൽ പുതിയ ചിത്രം വിടമുയാർച്ചിയുടെ ലൊക്കേഷനിലാണ് അജിത് ഉള്ളത്.

Advertisment

തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എന്നും ആവേശമാണ്.

Shalini Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: