scorecardresearch
Latest News

കാര്‍ഡ്‌ കൊടുത്ത്, കൈ കൊടുത്ത്; ഷോപ്പിംഗിനെത്തി അജിത്‌, വീഡിയോ

ബൈക്ക് ട്രിപ്പുമായി യൂറോപ്പിൽ ചുറ്റികറങ്ങുകയാണ് അജിത്

ajith kumar, ajith kumar europe trip, ajith

ബൈക്ക് ട്രിപ്പുമായി യൂറോപ്പിൽ ചുറ്റികറങ്ങുകയാണ് തമിഴകത്തിന്റെ പ്രിയതാരം അജിത്. കഴിഞ്ഞ ദിവസങ്ങളിൽ അജിതിന്റെ യൂറോപ്പ് ട്രിപ്പിൽ നിന്നുള്ള ചിത്രങ്ങൾ ശ്രദ്ധ കവർന്നിരുന്നു. ഇപ്പോഴിതാ, ലണ്ടനിലെ ഒരു സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന അജിതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഇന്ത്യക്കാരനായ സ്റ്റോറിലെ കാഷ്യർ അജിതിനെ തിരിച്ചറിഞ്ഞ് കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം.

വലിയ യാത്രാപ്രേമിയാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. റഷ്യയിലേക്കും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും സിക്കിമിലേക്കും കൊൽക്കത്തയിലേക്കും വാഗ അതിർത്തിയിലേക്കുമൊക്കെ മുൻപ് അജിത് ബൈക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചിരുന്നു.

എത്ര തിരക്കിനിടയിലും തന്റെ പാഷനു വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് സമകാലികരായ താരങ്ങളിൽ നിന്നും അജിത്തിനെ വ്യത്യസ്തനാക്കുന്നത്. ‘തന്റെ പാഷനെ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,’ എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് ആരാധകർ കുറിക്കുന്നത്.

സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടൻ അജിത്ത്. ബൈക്ക് റേസ്, കാർ റേസ്, എയ്റോ മോഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക നീളുന്നു.

Read more: അമ്മയ്‌ക്കൊപ്പം വളർന്ന് അനൗഷ്ക, കുസൃതിച്ചിരിയുമായി അദ്വിത്; ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ajith kumar shopping in london video goes viral

Best of Express