scorecardresearch
Latest News

അണ്ണൻ നൽകിയ ഗിഫ്റ്റ്; സഹയാത്രികന് സൂപ്പർബൈക്ക് സമ്മാനിച്ച് അജിത്ത്

ബിഎംഡബ്ല്യൂ എഫ്850ജിഎസ് ആണ് അജിത്തിന്റെ സമ്മാനം.

Ajith Kumar, Ajith Bikes, Ajith Actor
Entertainment Desk/ Indian Express.com

റൈഡ് സിക്കിം എന്ന മോട്ടോർസൈക്കിൾ ടൂറിങ്ങ്, ബൈക്ക് വാടക കമ്പനിയിലെ മോട്ടോർ സൈക്കിളിസ്റ്റായ സുഗത് സത്പതി ഇപ്പോൾ ആഘോഷത്തിലാണ്. സൂപ്പർസ്റ്റാർ അജിത്തിനായി ബൈക്ക് ട്രിപ്പ് ക്രമീകരിച്ചപ്പോൾ അത് തനിക്ക് ഇത്രയും ഭാഗ്യം കൊണ്ടുവരുമെന്ന് സുഗത് ചിന്തിച്ചു കാണില്ല. സുഗതിനു സൂപ്പർബൈക്ക് സമ്മാനിച്ചിരിക്കുകയാണ് അജിത്ത്. ബിഎംഡബ്ല്യൂ എഫ്850ജിഎസ് ആണ് അജിത്തിന്റെ സമ്മാനം.

“2022 ലാണ് ഞാൻ റൈഡ് സിക്കിമിൽ ചേരുന്നത്. ജീവിതത്തിൽ മറ്റു പല കാര്യങ്ങൾ ചെയ്യുമ്പോഴും എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നത് ഇത്തരത്തിലുള്ള രസകരമായ കാര്യങ്ങളാണ്. പുതിയ അന്തരീക്ഷം, നല്ല ആളുകൾ. ഒരുപാട് നാളുകൾക്ക് ശേഷമാണ് ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടായതായി തോന്നിയത്. ആ വർഷത്തിന്റെ അവസാനം തന്നെ എനിക്ക് മറ്റൊരു ഭാഗ്യവുമുണ്ടായി. തമിഴ് സിനിമാലോകത്തെ സൂപ്പർസ്റ്റാറായ അജിത്ത് സാറുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു എന്നതാണ് ആ ഭാഗ്യം. വളരെ ക്ലാസ്സായി സാഹസിക ബൈക്കുകൾ കൈകാര്യം ചെയ്യുന്നയാൾ കൂടിയാണ് അദ്ദേഹം,” സുഗത് കുറിച്ചു.

അജിത്തിനൊപ്പമുള്ള യാത്രകളിലെ അനുഭവങ്ങളെക്കുറിച്ചും സുഗത് കുറിപ്പിൽ പറയുന്നുണ്ട്. “മോട്ടോർസൈക്കിളിൽ നിങ്ങൾ കണ്ടുമുട്ടുന്നതെല്ലാം നല്ല മനുഷ്യരാണെന്നാണ് പലരും പറയാറുള്ളത്. എന്നാൽ ഞാൻ പറയും,ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹമെന്ന്. വിനയം, ഏതു സമയത്തും സന്തോഷവാനായിരിക്കുന്ന പ്രകൃതം എന്നിവ അദ്ദേഹത്തെ കൂടുതൽ ആരാധിക്കാൻ പ്രേരിപ്പിച്ചു. സൂപ്പർസ്റ്റാർ പദവികളൊക്കെ വിട്ട് സാധാരണക്കാരനായി ജീവിക്കുന്ന മനുഷ്യൻ,” സുഗത് കൂട്ടിച്ചേർത്തു.

“ഒരു മോട്ടോർസൈക്കിൾ എന്നതിലുപരി വലിയ അർത്ഥങ്ങളുള്ള ഒന്നാണ് ഇപ്പോൾ എന്റെ അടുത്തുള്ളത്. എനിക്ക് അദ്ദേഹം തന്ന സമ്മാനം. അതെ അണ്ണൻ എനിക്ക് നൽകിയതാണിത്. അദ്ദേഹം കൂടുതലൊന്നും ചിന്തിച്ചില്ലെന്നു വേണം പറയാൻ. ലോകം മുഴുകൻ ചുറ്റികറങ്ങാൻ വളരെ മനോഹരമായ F850GS തന്നെ അദ്ദേഹം എനിക്ക് നൽകി. എന്റെ ജീവിതത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തെ വിശദീകരിക്കാൻ വാക്കുകൾ കൊണ്ടാകില്ല. ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണെനിക്ക് അദ്ദേഹം”

ലോക പര്യടനത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിപ്പിച്ചിരിക്കുകയാണ് അജിത്ത്. സെപ്തംബർ മാസത്തിൽ ഓസ്ട്രേലിയ, ന്യൂസ് ലാൻഡ് എന്നിവടങ്ങളിലേക്ക് യാത്ര തുടരും. മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വിഡാ മുയർച്ചി’യുടെ ഷൂട്ടിലാണിപ്പോൾ താരം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ajith kumar gifts bmw superbike worth rs 12 lakh to fellow motorcycle enthusiast