scorecardresearch

പാലക്കാട് ക്ഷേത്രസന്ദർശനം നടത്തി അജിത്; ചിത്രങ്ങൾ

ആയുർവേദ ചികിത്സയ്ക്കായി പാലക്കാട് എത്തിയതായിരുന്നു അജിത്

ആയുർവേദ ചികിത്സയ്ക്കായി പാലക്കാട് എത്തിയതായിരുന്നു അജിത്

author-image
Entertainment Desk
New Update
ajith kumar, ajith kumar Kerala, ak 62, Kalpathy Temple Ajith

കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാർ. കേരളത്തിലെത്തിയ അജിത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പാലക്കാട് പെരുവമ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്.

Advertisment

കേരള സ്റ്റൈലിൽ മുണ്ടും മേൽമുണ്ടും അണിഞ്ഞാണ് അജിത് ക്ഷേത്രത്തിലെത്തിയത്. ആയുർവേദ ചികിത്സയ്ക്ക് ആയി പാലക്കാട് ഗുരുകൃപയിൽ എത്തിയതായിരുന്നു താരം.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് അടുത്തതായി അഭിനയിക്കുന്നത്. അജിത്തിന്റെ 62-ാമത്തെ ചിത്രമാണിത്. എകെ 62 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെയാണ് അജിത് കേരളത്തിലെത്തി ക്ഷേത്രസന്ദർശനം നടത്തിയിരിക്കുന്നത്. 'വലിമൈ' ആണ് ഒടുവിൽ തിയേറ്ററിലെത്തിയ അജിത് ചിത്രം.

വിഘ്നേഷ് ശിവനുമൊത്ത് അജിത് ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണിത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സ്‌കോർ ഒരുക്കും. 2023ൽ ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

Advertisment
Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: