‘വലിമൈ’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം തമിഴ് നടൻ അജിത് യാത്രയിലാണ്. താരത്തിന്റെ റോഡ് ട്രിപ്പിലെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമാ നിർമ്മാതാവ് ബോണി കപൂർ അജിത്തിന്റെ ബൈക്ക് യാത്രയുടേയും ഇന്ത്യൻ സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അവന്റെ അഭിനിവേശത്തിൽ നിന്നും, അവന്റെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കുന്നതിൽ നിന്നും, അവനെ തടയാൻ യാതൊന്നിനും കഴിയില്ലെന്ന് ബോണി കപൂർ ട്വിറ്ററിൽ കുറിച്ചു. ബോണി കപൂറിന്റെ പ്രൊഡക്ഷൻ കമ്പനിയുമായി സഹകരിച്ചുള്ള അജിത്തിന്റെ രണ്ടാമത്തെ സിനിമയാണ് ‘വലിമൈ’. നേരത്തേ, ഇരുവരും ‘നേർകൊണ്ട പാർവൈ’ യുടെ ഹിന്ദി റീമേക്കായ ‘പിങ്കി’ൽ സഹകരിച്ചിരുന്നു.
വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ എത്തിയപ്പോഴുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. അമൃത്സറിലെ വാഗാ അതിർത്തിയും രാജ്യ തലസ്ഥാനമായ ഡൽഹിയും അജിത് സന്ദർശിച്ചു. ബിഎംഡബ്ല്യു ആർ 1200 ജിഎസ് സ്പോർട്സ് ബൈക്കിലാണ് താരത്തിന്റെ യാത്രയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read More: ഞാനും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്; അനുഭവം പങ്കിട്ട് കങ്കണ റണാവത്ത്