അജിത്ത് ചിത്രം തുനിവിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. അതിനിടയിലാണ്, ആഘോഷത്തിനിടയിൽ അജിത്ത് ആരാധകൻ മരിച്ചു എന്ന വാർത്ത പുറത്തുവരുന്നത്. ചിന്താദ്രി സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. നൃത്തം ചെയ്യുന്നതിനടിയിൽ ലോറിയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. ചെന്നൈയിലെ രോഹിണി തിയേറ്ററിനു സമീപമായിരുന്നു അപകടം.
ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളിലേക്ക് ചാടി കയറുകയായിരുന്നു ഭാരത്. ലോറിക്ക് മുകളിൽ നിന്ന് നൃത്തം ചെയ്യുന്നതിനിടയിൽ കാൽതെന്നി താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിജയ് ചിത്രം വാരിസും ഇന്ന് തിയേറ്ററുകളിലെത്തി. പ അജിത്ത് – വിജയ് ആരാധകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പോസ്റ്ററുകൾ കീറിയെറിഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം.