വലിയ യാത്രാപ്രേമിയാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. റഷ്യയിലേക്കും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും സിക്കിമിലേക്കും കൊൽക്കത്തയിലേക്കും വാഗ അതിർത്തിയിലേക്കുമൊക്കെ മുൻപ് അജിത് ബൈക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചിരുന്നു.
ഇപ്പോൾ, ബൈക്കുമായി യൂറോപ്പിലാണ് അജിത് ഉള്ളത്. താരത്തിന്‍റെ റോഡ് ട്രിപ്പിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ.
എത്ര തിരക്കിനിടയിലും തന്റെ പാഷനു വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് സമകാലികരായ താരങ്ങളിൽ നിന്നും അജിത്തിനെ വ്യത്യസ്തനാക്കുന്നത്. “തന്റെ പാഷനെ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർ കുറിക്കുന്നത്.
സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടൻ അജിത്ത്. ബൈക്ക് റേസ്, കാർ റേസ്, എയ്റോ മോഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക നീളുന്നു.
Read more: അമ്മയ്‌ക്കൊപ്പം വളർന്ന് അനൗഷ്ക, കുസൃതിച്ചിരിയുമായി അദ്വിത്; ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങൾ