ന്യൂഡൽഹിയിലെ ഡോ.കർണി സിങ് ഷൂട്ടിങ് റേഞ്ചിൽനിന്നുളള നടൻ അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നു. ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കാനാണ് അജിത് ഡൽഹിയിലെത്തിയതെന്നും, മറിച്ച് തന്റെ പുതിയ ചിത്രമായ ‘തല 60’ യുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നും മാധ്യമ റിപ്പോർട്ടുകളുണ്ട്.

ajith, ie malayalam
ajith, ie malayalam
ajith, ie malayalam

പ്രൊഫഷണൽ ഷൂട്ടറാണെന്നു അജിത് നേരത്തെ തെളിയിട്ടിച്ചുണ്ട്. തമിഴ്നാട് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അജിത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കോയമ്പത്തൂരിൽ നടന്ന സ്റ്റേറ്റ് റൈഫിൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ റൈഫിൾ ക്ലബ്ലിനു വേണ്ടിയാണ് അജിത് മത്സരിച്ചത്. വിവിധ ജില്ലകളിൽനിന്നായി പങ്കെടുത്ത 850 മത്സരാർഥികളിൽനിന്നാണ് അജിത് രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ ദേശീയ തലത്തിൽ മത്സരിക്കാനും അജിത് യോഗ്യത നേടി. ഡിംസബറിൽ മധ്യപ്രദേശിൽ നടക്കുന്ന നാഷണൽ റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിലേക്കാണ് അജിത് തിരഞ്ഞെടുക്കപ്പെട്ടത്.

അജിത്തിന്റെ പുതിയ ചിത്രമായ ‘തല 60’ യുടെ ഷൂട്ടിങ് നവംബറിലോ അല്ലെങ്കിൽ ഡിസംബറിലോ തുടങ്ങുമെന്നാണു വിവരം. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്. പുതിയ ചിത്രത്തിനുവേണ്ടി സാൾട്ട് ആൻഡ് പെപ്പർ ലുക്ക് അജിത് മാറ്റിയിട്ടുണ്ട്. പുതിയ ലുക്കിലുളള നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.

Read Also: അജിത്തിനെ വീണ്ടും കണ്ടാൽ പറയാൻ ആഗ്രഹിക്കുന്നത്: ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ സഹതാരത്തെക്കുറിച്ച് ഐശ്വര്യ റായ് ബച്ചൻ

ഈ വർഷം പുറത്തിറങ്ങിയ അജിത്തിന്റെ രണ്ടു സിനിമകളും സൂപ്പർ ഹിറ്റായിരുന്നു. പൊങ്കിനു റിലീസിനെത്തിയ ശിവ സംവിധാനം ചെയ്ത ‘വിശ്വാസ’വും, ഓഗസ്റ്റിൽ റിലീസ് ചെയ്ത സംവിധായകൻ എച്ച്.വിനോദിന്റെ ‘നേർകൊണ്ട പാർവെ’യും ബോക്സോഫിസിൽ ഹിറ്റായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook