Latest News

ബൈക്കില്‍ റഷ്യ ചുറ്റി അജിത്‌, ലക്ഷ്യം ലോകപര്യടനം

തന്റെ പുതിയ ചിത്രമായ ‘വാലിമൈ’യുടെ ഷൂട്ടിങ്ങിനായ് റഷ്യയിലാണ് അജിത് ഇപ്പോഴുളളത്

ajith, actor, ie malayalam

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. ഈ വർഷമാദ്യം സിക്കിം യാത്രയ്ക്കിടയിൽനിന്നുളള അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തന്റെ പുതിയ ചിത്രമായ ‘വാലിമൈ’യുടെ ഷൂട്ടിങ്ങിനായ് റഷ്യയിലാണ് അജിത് ഇപ്പോഴുളളത്. ഷൂട്ടിങ് പൂർത്തിയാക്കിയ അജിത് ബൈക്കിൽ റഷ്യ ചുറ്റിക്കറങ്ങുകയാണ്. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ലോകം ചുറ്റിക്കറങ്ങാനുളള ആലോചനയിലാണ് അജിത്തെന്ന് ഒരു വൃത്തം പറഞ്ഞു. ഇതിനായി പരിചയസമ്പന്നരായ ബൈക്ക് റൈഡേഴ്സുമാരെ അജിത് കാണുകയും അവരിൽനിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.

ajith, actor, ie malayalam
ajith, actor, ie malayalam
ajith, actor, ie malayalam
ajith, actor, ie malayalam

റഷ്യയിൽ കൂടുതൽ സ്ഥലങ്ങൾ ബൈക്കിൽ ചുറ്റിക്കാണാനാണ് അജിത്തിന്റെ തീരുമാനം. ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുൻപ് ഏകദേശം 5,000 കിലോമീറ്ററെങ്കിലും ബൈക്കിൽ സഞ്ചരിക്കാനാണ് അജിത്തിന്റെ ശ്രമം.

എച്ച്.വിനോദ് ആണ് ‘വാലിമൈ’ ചിത്രത്തിന്റെ സംവിധായകൻ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

Read More: അജിത്തിനോട് കുശലം പറഞ്ഞ് ഗിന്നസ് പക്രു; അരികെ ചിരിയോടെ വിക്രമും വിജയ്‌യും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajith bike rides in russia valimai shoot

Next Story
തമിഴിലെ സൂപ്പർ താരമാണ്, ആരെന്നു മനസിലായോ?vikram, cobra, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com