ടൊവിനൊ തോമസ് നായകനാകുന്ന’അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ സെറ്റില്‍ തീപിടിത്തം. കാസര്‍ക്കോട്ടെ ചീമേനി ലോക്കേഷനിലാണ് തീപിടിത്തമുണ്ടായത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീയില്‍ നശിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ അറിയിച്ചു.
അപ്രതീക്ഷിതമായി സംഭവിച്ച തീപ്പിടിത്തം ചിത്രത്തിന്റെ ചിത്രീകരണത്തെ ബാധിച്ചു. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂ. തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനൊ എത്തുന്നത്. ത്രീഡി ദൃശ്യ മികവോടെ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.