ഇന്നലെ വൈകുന്നേരമാണ് ബോളിവുഡ് താരം അജയ് ദേവ്ഗന്‍ തന്റെ ഭാര്യയും അഭിനേത്രിയുമായ കാജലിന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റ് ഇട്ട് ട്വിറ്റര്‍ ലോകത്തെ അമ്പരപ്പിച്ചത്. “കാജല്‍ ഇന്ത്യയ്ക്ക് പുറത്താണ്. ‘ഈ വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടൂ’ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു.
Kajol not in country.. co-ordinate with her on WhatsApp 9820123300.
— Ajay Devgn (@ajaydevgn) September 24, 2018
കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ആ ട്വീറ്റ് ഒരു പ്രാങ്ക് (കുസൃതി)യായിരുന്നു എന്ന് കുറിച്ച് അജയ് ദേവ്ഗന്‍ വീണ്ടും ട്വിറ്ററില്‍ എത്തി. “സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇനി നിങ്ങള്ക്കിട്ടാവാം എന്ന് കരുതി” എന്നാണ് അജയ് ദേവ്ഗന്‍ എഴുതിയത്. ഇന്ന് രാവിലെ കാജല്‍ ആ ട്വീറ്റിന് മറുപടിയും കൊടുത്തിട്ടുണ്ട്.
“ഇപ്പോള്‍ കുസൃതി ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണ് എന്ന് തോന്നുന്നു, പക്ഷേ അതിനൊക്കെ വീട്ടില്‍ നോ എന്‍ട്രി ആണ് കേട്ടോ” എന്നാണ് കാജല്‍ മറുപടി കൊടുത്തിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook