/indian-express-malayalam/media/media_files/uploads/2023/06/Kajol-with-husband.png)
ബോളിവുഡിലെ പ്രമുഖ താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും, Kajol/Instagram
മുംബൈയിലെ അന്ദേരിയിൽ അഞ്ച് ഓഫീസ് യൂണിറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് നടൻ അജയ് ദേവ്ഗൺ. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച് രണ്ടു വർഷങ്ങൾക്കു മുൻപാണ് 47.5 കോടി വിലവരുന്ന 474.4 ചതുരശ്ര അടിയിലുള്ള ബംഗ്ലാവ് താരം വാങ്ങിയത്.സിആർഇ മാട്രിക്സ് എന്ന അനലിറ്റിക്സ് കമ്പനിയുടെ കണക്കുകൾ പ്രകാരം 13,293 ചതുരശ്ര അടിയുള്ള ഓഫീസ് യുണിറ്റാണ് വീര ദേസായ് റോഡിലിൽ അജയ് സ്വന്തമാക്കിയിരിക്കുന്നത്.
പതിനാറാം നിലയിലുള്ള മൂന്ന് യൂണിറ്റുകൾക്ക് 30.25 കോടി വിലവരും. 1.82 കോടിയാണ് സ്റ്റാമ്പ് ഡ്യൂട്ടിയെന്നാണ് റിപ്പോർട്ട്. ഓരോ യൂണിറ്റും 8,405 ചതുരശ്ര അടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റു രണ്ട് യൂണിറ്റുകളും 17-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
വിശാൽ(അജയ്) വിവേന്ദർ ദേവ്ഗൺ എന്ന പേരിലാണ് വസ്തുക്കൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അജയ് ഓഫീസ് യൂണിറ്റ് വാങ്ങുന്നതിന് കുറച്ച് ദിവസങ്ങൾക്കു മുൻപ് ഭാര്യ കാജോളും ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കുകയുണ്ടായി. 2,493 ചതുരശ്ര അടിയും 4 കാർ പാർക്കിങ്ങ് സ്പോർട്ടുകളുമുള്ള 16.5 കോടി വില വരുന്ന വസ്തു ആണ് കാജോൾ വാങ്ങിയതെന്നാണ് റിപ്പോർട്ട്.
'ബോല' ആണ് അജയ് ദേവ്ഗൺ അവസാനമായി അഭിനയിച്ച ചിത്രം. തബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മാർച്ച് മാസം റിലീസിനെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ വിജയം കൈവരിക്കാനായില്ല. ഡ്രാമ മെയ്ഡൻ, സിങ്കം സീരീസിലെ പുതിയ ചിത്രം എന്നിവയാണ് അജയ് യുടെ റിലീസിനെത്താൻ തയാറെടുക്കുന്ന പ്രൊജക്റ്റുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.