scorecardresearch

'നിങ്ങള്‍ ഉച്ചയൂണിന് വരുന്നുണ്ടോ?'; ട്വിറ്ററില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍

"അതിരിക്കട്ടെ, എപ്പോഴാണ് നിങ്ങള്‍ ഉച്ചയൂണിന് വരുന്നത്" എന്നായിരുന്നു കജോളിന്റെ ട്വീറ്റ്

"അതിരിക്കട്ടെ, എപ്പോഴാണ് നിങ്ങള്‍ ഉച്ചയൂണിന് വരുന്നത്" എന്നായിരുന്നു കജോളിന്റെ ട്വീറ്റ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'നിങ്ങള്‍ ഉച്ചയൂണിന് വരുന്നുണ്ടോ?'; ട്വിറ്ററില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍

ബോളിവുഡിലെ ക്യൂട്ട് ദമ്പതിമാരില്‍ അജയ് ദേവ്ഗണിനും കജോളിനുമുളള സ്ഥാനം വളരെ മുമ്പിലാണ്. ബോളിവുഡില്‍ നല്ല വേഷങ്ങള്‍ ചെയ്തു തിളങ്ങി നില്‍ക്കുന്ന സമയത്താണ് കജോള്‍ വിവാഹിതയാവുന്നത്. ബാസിഗര്‍ ,ദില്‍ വാലെ ദുല്‍ഹനിയാ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ ചിത്രങ്ങളിലുടെ പ്രേക്ഷക മനസ്സിലിടം നേടിയ നടിയാണ് കജോള്‍.1999 ലായിരുന്നു കജോളിന്റെയും അജയ് ദേവഗണിന്റെയും വിവാഹം.

Advertisment

ഇരുവരും തങ്ങളുടെ ആരാധകരെ സോഷ്യല്‍മീഡിയ വഴി വളരെ കാര്യമായി തന്നെ പരിഗണിക്കാറുണ്ട്. കഴിഞ്ഞ ദിവസം അജയ് തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ട്വിറ്ററില്‍ ഒരു ചോദ്യോത്തര പരിപാടി നടത്തി. ആരാധകരുടെ ഓരോ ചോദ്യത്തിനും താരം അപ്പപ്പോള്‍ മറുപടി നല്‍കി. അജയ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ ആരാധകര്‍ ചോദ്യം ചോദിച്ചു.

ഇതിനിടയിലാണ് മറ്റൊരു ആരാധികയുടെ കടന്നുവരവ്. മറ്റാരുമല്ല, അജയ്‍യുടെ പ്രയ പത്നി കജോള്‍ തന്നെയാണ് ചോദ്യവുമായി രംഗത്തെത്തിയത്. "അതിരിക്കട്ടെ, എപ്പോഴാണ് നിങ്ങള്‍ ഉച്ചയൂണിന് വരുന്നത്" എന്നായിരുന്നു കജോളിന്റെ ട്വീറ്റ്.

Advertisment

എന്നാല്‍ താന്‍ ഡയറ്റിലാണ് എന്നായിരുന്നു പൊട്ടിച്ചിരി സ്മൈലിയോടെ അജയ്‍യുടെ മറുപടി ട്വീറ്റ്.

ഇരുവരുടേയും ട്വീറ്റുകള്‍ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു.

നേരത്തേ അജയ്‍ ടിത്ര ശിവായ്‍യുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴും സമാനമായ സംഭാഷണം ട്വിറ്ററില്‍ നടന്നിരുന്നു. ട്രെയിലര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട കജോളിനോട് "ട്വിറ്ററില്‍ നന്ദി പറയണോ, അതോ വീട്ടിലെത്തിയിട്ട് മതിയോ' എന്ന് അജയ് ചോദിച്ചിരുന്നു.

താരദമ്പതികള്‍ക്ക് രണ്ടു മക്കളാണുളളത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം 2006 ല്‍ ഇറങ്ങിയ അമീര്‍ഖാന്‍ നായകനായ ഫനയിലാണ് കജോള്‍ നായികയായെത്തിയത്. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. തമിഴില്‍ പുറത്തിറങ്ങിയ വിഐപി 2വിലാണ് കജോള്‍ അവസാനമായി അഭിനയിച്ചത്.

Ajay Devgan Bollywood Twitter Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: