അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരാല്‍ ആഘോഷിക്കപ്പെട്ട താര ജോഡികളാണ് തബു, അജയ് ദേവ്ഗണ് എന്നിവര്‍. അജയ് ദേവ്ഗണിന്റെ ആദ്യ സംവിധാന ചിത്രമായ ‘ബോല’ യിലും ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
കഴിഞ്ഞ ദിവസം തന്റെ 52-ാം പിറന്നാള്‍ ആഘോഷിച്ച തബുവിനെ ദേവ്ഗണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. തബുവിന്റെ നെറ്റിയിലെ മുറിവ് തുടച്ചു കൊടുക്കുന്ന വീഡിയോയും അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തിലുളള മുറിവാണോ അല്ലെങ്കില്‍ ചിത്രീകരണത്തിന്റെ ഭാഗമായുളള മേക്കപ്പാണോ എന്നതു വ്യക്തമല്ല. അനവധി ആരാധകരും ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
അജയ് ദേവഗണുമായുളള സൗഹൃദത്തെപ്പറ്റി ഇതിനു മുന്‍പും തബു വാചാലയായിട്ടുണ്ട്.’ഞങ്ങള്‍ക്കു പതിമൂന്നു വയസ്സുളളപ്പോള്‍ മുതല്‍ പരസ്പരം അറിയാം. അതുകൊണ്ടു ഒരു കുടുംബം പോലെയാണ്’ തബു പറഞ്ഞു.