ആന്റണി വർഗ്ഗീസ് നായകനാകുന്ന ‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ഉത്സവപ്പറമ്പിൽ നടക്കുന്ന സംഘട്ടനപശ്ചാത്തലത്തിലുള്ള പോസ്റ്റർ ചിത്രം ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.
ആന്റണിയെ കൂടാതെ അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ അബ്ദുസമദ് തുടങ്ങി വലൊയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചനാണ് ‘അജഗജാന്തരം’ സംവിധാനം ചെയ്യുന്നത്.
ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും, ജേക്ക്സ് ബിജോയ്, ജസ്റ്റിൻ വർഗ്ഗീസ് എന്നിവർ സംഗീതസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രം അജിത് തലപ്പിള്ളി, ഇമ്മാനുവൽ തോമസ് എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്.