സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമയ്ക്കു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം ഫെബ്രുവരി 26 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മമ്മൂട്ടി പുറത്തുവിട്ടു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ പശ്ചാത്തലം.
ആന്റണി വർഗീസ് (പെപ്പെ) സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി പുറത്തിറക്കിയ ഫസ്റ്റ് ലുക്കിൽ ആന്റണി വർഗീസ്, അർജുൻ അശോക്, സുധി കോപ്പ, ലുക്മാൻ എന്നിവർക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ കൂടിയായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ഉണ്ട്.
Read Also: ആക്രോശത്തോടെ ആന്റണിയും അർജുനും; ‘അജഗജാന്തരം’ വരുന്നു
എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം ജിന്റോ ജോർജ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ് എന്നിവരാണ്.