scorecardresearch

കറുപ്പിട്ടു മുഖം മറച്ച് ഐശ്വര്യ; ചിത്രങ്ങള്‍

പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിടാതിരിക്കുന്ന വ്യത്യസ്തമായൊരു മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുകയാണ് ഐശ്വര്യ .

കറുപ്പിട്ടു മുഖം മറച്ച് ഐശ്വര്യ; ചിത്രങ്ങള്‍

പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന താരമാണ് ഐശ്വര്യ റായ്. അടുത്ത ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിടാതിരിക്കുന്ന വ്യത്യസ്തമായൊരു മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍.

കാലു മുതല്‍ തല വരെ മൂടുന്ന രീതിയിലുളള കറുത്ത വസ്ത്രം ധരിച്ചാണ് ഐശ്വര്യ പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഫാഷന്‍ ലുക്ക് പൂര്‍ത്തിയാക്കാനായി കറുത്ത തൊപ്പിയും ഗ്ലാസ്സും ഐശ്വര്യ ധരിച്ചിട്ടുണ്ട്. മുംബൈ ബാന്ദ്രയിലെ സ്റ്റുഡിയോയില്‍ ഡമ്പിങ്ങിനെത്തിയതായിരുന്നു ഐശ്വര്യ.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ പൊന്നിയില്‍ സെല്‍വന്‍’ ആണ് ഐശ്വര്യയുടെ പുറത്തിറങ്ങാനുളള ചിത്രം. കാര്‍ത്തി, തൃഷ, വിക്രം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്തംബര്‍ 30 നു തീയറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aiswarya rai steps out in unusual attire

Best of Express