മുംബൈ വിമാനതാവളത്തില്‍ വച്ച് ക്യാമറ കണ്ണുകളിലുടക്കിയ ആരാധ്യ ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക്ക് ബച്ചന്‍ എന്നിവരുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മയുടെ കൈപ്പിടിച്ചു നടക്കുന്ന ആരാധ്യ, ബ്ലാക്ക് വസ്ത്രത്തില്‍ സുന്ദരിയായിരിക്കുന്ന ഐശ്വര്യ, സ്‌പോര്‍ട്ടിങ്ങ് വസ്ത്രമണിഞ്ഞ അഭിഷേക്ക് എന്നിവരെ വീഡിയോയില്‍ കാണാം.
മൂന്നു പേരും ഒന്നിച്ചുളള ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ മകളെ എപ്പോഴും തന്റെ അടുത്തു തന്നെ നിര്‍ത്തുന്ന ഐശ്വര്യയ്‌ക്കെതിരെ വിമര്‍ശനങ്ങളും ആരാധകര്‍ക്കിടയില്‍ നിന്നു ഉയരുന്നുണ്ട്. ‘ അവര്‍ എനതിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ’ എന്നാണ് ഒരാള്‍ വീഡിയോയ്ക്കു താഴെ കുറിച്ചത്. ടീനേജിലേയ്ക്കു കാലെടുത്തു വയ്ക്കാനൊരുങ്ങുന്ന ഒരു കുട്ടിയെ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നതെന്നാണ് ആരാധകര്‍ക്കിടയില്‍ നിന്നു ഉയരുന്ന ചോദ്യം.
ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാനായി അവധിയ്ക്കു പോകുകയാണ് മൂന്നു പേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നവംബര്‍ ഒന്നാം തീയതിയാണ് ഐശ്വര്യയുടെ പിറന്നാള്‍. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് ഐശ്വര്യ അവസാനമായി അഭിനയിച്ച ചിത്രം.