scorecardresearch

'ഒത്തിരി സ്‌നേഹം', ബച്ചനു പിറന്നാള്‍ ആശംസകളുമായി ഐശ്വര്യയും മകള്‍ ആരാധ്യയും ; വീഡിയോ

അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന പ്രശസ്ത ഷോയായ ' കോന്‍ ബനേഗാ ക്രോര്‍പതി'യിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന പ്രശസ്ത ഷോയായ ' കോന്‍ ബനേഗാ ക്രോര്‍പതി'യിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

author-image
Entertainment Desk
New Update
Amitabh Bachchan, Aishwarya Rai, Daughter

അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന പ്രശസ്ത ഷോയായ ' കോന്‍ ബനേഗാ ക്രോര്‍പതി' യുടെ ചൊവ്വാഴ്ച്ച ദിവസത്തെ എപ്പിസോഡ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മകന്‍ അഭിഷേക്ക് ബച്ചന്‍, ജയ ബച്ചന്‍ എന്നിവര്‍ അമിതാഭ് ബച്ചന്റെ 80-ാം പിറന്നാളിനു സര്‍പ്രൈസ് നല്‍കാനായി ഷോയില്‍ എത്തിയിരുന്നു. കുടുംബത്തിന്റെ പഴയ ചിത്രങ്ങള്‍ സ്‌ക്രീനില്‍ കാണിച്ചതു അമിതാഭ് ബച്ചനെ വികാരാദീനനാക്കി.

Advertisment

ബിഗ് ബി യെ പഴയ ചിത്രങ്ങള്‍ കാണിക്കുക മാത്രമല്ല, പ്രിയപ്പെട്ടവരുടെ ആശംസകള്‍ നിറഞ്ഞ വീഡിയോ പിതാവിനായി ഒരുക്കുകയും ചെയ്തിരുന്നു മകന്‍ അഭിഷേക്ക്. അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ,സഹോദരിയുടെ മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവര്‍ ആശംസകളുമായി വീഡിയോയില്‍ എത്തിയിരുന്നു. ഐശ്യര്യയും മകളും ബച്ചനു പിറന്നാള്‍ ആശംസകള്‍ നേരുന്നതു വീഡിയോയില്‍ കാണാനാകും.

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചനു ഷോയിലെത്താന്‍ സാധിച്ചിരുന്നില്ല. എന്തിരുന്നാലും പിതാവിനൊടൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ ശ്വേതയും ഒരിക്കിയിരുന്നു.

Advertisment

തുടര്‍ന്ന് ,എപ്പിസോഡില്‍ മകളെയാണ് താന്‍ കൂടുതല്‍ സ്‌നേഹിക്കുന്നതെന്നു അമിതാഭ് ബച്ചന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ചേച്ചിയെ കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന അഭിഷേകിന്റെ ചോദ്യത്തിനു അവള്‍ എന്റെ മകളാണെന്നാണ് അമിതാഭ് മറുപടി നല്‍കിയത്.

പിറന്നാള്‍ ആഘോഷം കേക്കു മുറിച്ചാണ് താരം അവസാനിപ്പിച്ചത്. ബച്ചന്‍ കുടുംബം കേക്കു മുറിക്കാറില്ലെന്നും ഹാപ്പി ബര്‍ത്ത്‌ ഡെ ഗാനം ആലപിക്കാറില്ലെന്നും അമിതാഭ് ബച്ചന്‍ ആ അവസരത്തില്‍ പറയുകയും ചെയ്തിരുന്നു.

Aishwarya Rai Bachchan Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: