Ammu OTT: ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം അമ്മു ഒടിടി റിലീസിനെത്തുന്നു. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 19 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ചന്ദ്രുകേശ് തിരക്കഥ എഴുതുന്ന ചിത്രം സ്ത്രീശാക്തീകരണത്തിന്റെ കഥയാണു പറയുന്നത്. തെലുങ്കു ചിത്രമായ അമ്മു മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.നവീന്‍ ചന്ദ്ര, സിംഹ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.