scorecardresearch
Latest News

വേണേൽ ‘കുമാരി’യും കൂടി കണ്ടോളൂ; നിവിനേയും കൂട്ടരെയും പൊട്ടിചിരിപ്പിച്ച് ഐശ്വര്യ ലക്ഷ്മി, വീഡിയോ

നിര്‍മല്‍ സഹദേവിന്റെ സംവിധാനത്തില്‍ സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി

വേണേൽ ‘കുമാരി’യും കൂടി കണ്ടോളൂ; നിവിനേയും കൂട്ടരെയും പൊട്ടിചിരിപ്പിച്ച് ഐശ്വര്യ ലക്ഷ്മി, വീഡിയോ

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ സാന്റര്‍ഡേ നൈറ്റ്’. നിവിന്‍ പോളി, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സന്‍, സാനിയ, ഗ്രേസ് ആന്റണി, മാളവിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 4നു റീലിസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രചരണ തിരക്കിലാണ് താരങ്ങളെല്ലാം. ചിത്രത്തിന്റെ പ്രചരണത്തിനായി ദുബായിലെത്തിയ താരങ്ങളുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിലെ നായികയായ മാളവിക പങ്കുവച്ച വീഡിയോയിലാണ് രസകരമായ കാര്യം ആരാധകരുടെ കണ്ണിലുടക്കിയത്. നിവിന്‍ പോളി, സിജു വില്‍സന്‍, സൈജു കുറുപ്പ് എന്നിവര്‍ ചിത്രത്തിന്റെ റിലീസിനെപ്പറ്റി പറയുന്ന വീഡിയോയില്‍ ഐശ്വര്യ ലക്ഷ്മി തന്റെ പുതിയ ചിത്രമായ കുമാരി കാണണമെന്നും പറയുകയാണ്. കുമാരിയുടെ യുഎഇ റിലീസിന്റെ ഭാഗമായി ദുബായിയില്‍ എത്തിയതായിരുന്നു ഐശ്വര്യ. ‘വേണേല്‍ കുമാരി കൂടി കണ്ടോളൂ, തീയറ്ററിന്റെ അപ്പുറത്തു തന്നെയുണ്ടാകും’ എന്നാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യ പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന നിവിനെയും മറ്റു താരങ്ങളെയും വീഡിയോയില്‍ കാണാനാകും.

ഐശ്വര്യ ലക്ഷ്മിയും തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘എന്തായാലും കണ്ടിരിക്കും’ എന്നാണ് വീഡിയോയ്ക്കു താഴെ ആരാധകര്‍ പറയുന്നത്.നിര്‍മല്‍ സഹദേവിന്റെ സംവിധാനത്തില്‍ സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി. സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aiswarya lakshmi kumari promotion funny video with nivin pauly saturday night movie