scorecardresearch

എന്തുകൊണ്ട് ഐശ്വര്യയെ ഒഴിവാക്കി? ബച്ചനോട് രോഷത്തോടെ ആരാധകര്‍ ചോദിക്കുന്നു

മകളെയും മരുമകളെയും വേറെയായി കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

മകളെയും മരുമകളെയും വേറെയായി കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amitabh Bachchan, Aishwarya Rai

നാലു ദിവസം മുമ്പാണ് ലോകം വനിതാദിനം ആഘോഷിച്ചത്. വിവിധ പരിപാടികള്‍ നടത്തപ്പെട്ടു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വനിതാ ദിന സന്ദേശങ്ങളുമായി രംഗത്തെത്തി. തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ചവര്‍ സംസാരിച്ചു.

Advertisment

ഇത്തവണത്തെ വനിതാ ദിനത്തിന് സര്‍ക്കാറിന്റെ 'സ്വഛ് ശക്തി' പദ്ധതിയെ പിന്തുണച്ചാണ് ബോളിവുഡിന്റെ ബിഗ് ബി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ എത്തിയത്. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ വനിതാ ദിന സന്ദേശവും. സ്ത്രീകളെ സംബന്ധിച്ച ശൗചാലയം എത്രത്തോളം പ്രാധാനാന്യമര്‍ഹിക്കുന്നു എന്നു ബോധവത്ക്കരിക്കുന്ന പദ്ധതിയാണിത്.

Advertisment

പദ്ധതിയെ പിന്തുണച്ചെത്തിയ ബച്ചന്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാല് സ്ത്രീകളുടെ ചിത്രം പങ്കുവയ്ച്ചു. ഭാര്യ ജയാ ബച്ചന്‍, മകള്‍ ശ്വേതാ ബച്ചന്‍, പേരക്കുട്ടികളായ നവ്യ നവേലി, ആരാധ്യ തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ട്വിറ്ററിലൂടെ ബച്ചന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ കൂട്ടത്തില്‍ മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ചിത്രം ഉണ്ടായിരുന്നില്ല.

ഐശ്വര്യയെ ഒഴിവാക്കിയ ബച്ചന്റെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മരുമകള്‍ മകളുടെ പോലെയല്ലേ എന്ന് ബച്ചനോട് ആരാധകര്‍ രോഷത്തോടെ ചോദിക്കുന്നു. മകളെയും മരുമകളെയും വേറെയായി കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. മരുമകള്‍ മറ്റാരുടെയോ മകളല്ലേ എന്തായാലും, അതുകണക്കിലെടുത്തെങ്കിലും ആശംസകള്‍ അറിയിക്കാമായിരുന്നു എന്ന തരത്തിലെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Aishwarya Rai Bachchan Womens Day Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: