scorecardresearch

അമ്മയെ ഒരുക്കാൻ കൂടി ആരാധ്യ, വീണ്ടും റാംപിലെത്തി ഐശ്വര്യ; വീഡിയോ

പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും

പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും

author-image
Entertainment Desk
New Update
Aishwarya Rai Bachchan | Aishwarya Rai Bachchan Paris fashion week | Aaradhya Bachchan

പാരീസ് ഫാഷൻ വീക്കിനായി തയ്യാറാവുന്ന ഐശ്വര്യ

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ബച്ചൻ ആരാധകർക്കും ഏറെ സുപരിചിതയാണ്. അമ്മയുടെ നിഴലു പോലെ എല്ലായ്പ്പോഴും യാത്രകളിലും വേദികളിലുമെല്ലാം ആരാധ്യയും കൂടെയുണ്ടാവാറുണ്ട്.

Advertisment

പാരീസ് ഫാഷൻ വീക്കിലാണ് ഐശ്വര്യ ഇപ്പോൾ ഉള്ളത്. കൂടെ ആരാധ്യയുമുണ്ട്. കഴിഞ്ഞ ദിവസം പാരീസ് ഫാഷൻ വീക്കിനായി മുംബൈ എയർപോർട്ടിൽ നിന്നും പുറപ്പെട്ട ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

റാംപിൽ ചുവടുവയ്ക്കാനായി ഒരുങ്ങുന്ന ഐശ്വര്യയുടെ ഒരു മേക്കപ്പ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മൂന്നു നാലു സഹായികൾ ചേർന്ന് ഐശ്വര്യയെ ഒരുക്കുമ്പോൾ അവർക്കൊപ്പം ആരാധ്യയുമുണ്ട്.

പന്ത്രണ്ടു വയസ്സുകാരിയായ ആരാധ്യ ബച്ചൻ മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലാണ് പഠിക്കുന്നത്. ആരാധ്യയെ എപ്പോഴും കൂടെ കൂട്ടുന്നതിൽ ഐശ്വര്യയ്ക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ടീനേജ് കാലഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു കുട്ടിയെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ പരിപാലിക്കുന്നതെന്നായിരുന്നു ഐശ്വര്യയ്ക്കു നേരെ ഉയർന്ന ചോദ്യം. ‘അവര്‍ എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ’ എന്നൊക്കെ പലപ്പോഴും ചിത്രങ്ങൾക്കു താഴെ കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു വിഭാഗം ആളുകൾ ഈ തരത്തിൽ വിമർശിക്കുമ്പോഴും നല്ലൊരു വിഭാഗം ആളുകളും ഈ അമ്മയും മോളും തമ്മിലുള്ള ബോണ്ടിംഗിന്റെ ആരാധകരാണ്.

Advertisment

വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ഐശ്വര്യ വളരെ സെലെക്റ്റിവായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലാണ് ഐശ്വര്യയെ ഒടുവിലായി പ്രേക്ഷകർ കണ്ടത്. രണ്ടു ഭാഗങ്ങളായുള്ള ചിത്രത്തിൽ നന്ദിനി, ഊമൈ റാണി എന്നീ ശക്തമായ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: