/indian-express-malayalam/media/media_files/uploads/2022/02/aishwarya-rai-abhishek-bachchan-birthday.jpg)
അഭിഷേക് ബച്ചന്റെ 46-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ, ഐശ്വര്യ റായിയും തന്റെ പ്രിയതമന് ആശംസയുമായി എത്തിയിരിക്കുകയാണ്.
അഭിഷേകിന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യയുടെ ആശംസ. "ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ പ്രിയപ്പെട്ട ബേബി- പപ്പാ, ദൈവം വളരെയധികം സന്തോഷം, സമാധാനം, നല്ല ആരോഗ്യം, സംതൃപ്തി, ശാന്തത എന്നിവയും നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.." ഐശ്വര്യ കുറിച്ചു. പോസ്റ്റിന് 'ലവ് യൂ' എന്ന് അഭിഷേക് മറുപടിയും നൽകിയിട്ടുണ്ട്.
കുടുംബം വീട്ടിൽ നടത്തിയ സരസ്വതി പൂജ ചടങ്ങിന്റെ ചിത്രവും ഐശ്വയാ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധ്യക്കൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്.
പിറന്നാൾ ദിനത്തിൽ 'ഘൂമർ' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിലാണ് താരം. ആർ ബാൽക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അമിതാഭ് ബച്ചനും വിദ്യാ ബാലനും അഭിനയിച്ച 2009 ലെ വാണിജ്യപരമായും നിരൂപകമായും ഏറെ പ്രശംസ നേടിയ 'പാ' എന്ന ചിത്രത്തിന് ശേഷം ബച്ചനും ബാൽക്കിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഘൂമർ'.
'ബോബ് ബിശ്വാസ്' ആണ് അഭിഷേക് ബച്ചന്റെ അവസാന ചിത്രം, നിമ്രത് കൗറും യാമി ഗൗതമും അഭിനയിക്കുന്ന 'ദസ്വി'യുടെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പ്രൈം വീഡിയോ സീരീസായ 'ബ്രീത്തി'ന്റെ മൂന്നാം സീസണും ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം.
Also Read: ലതാ മങ്കേഷ്‌കർ: ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.