ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിന്റെ പീഡന കഥകൾ ഹോളിവുഡ് ഗോസിപ് കോളങ്ങളിൽ നിറയുകയാണ്. ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോൗ, മെറില്‍ സ്ട്രിപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലറ്റ് തുടങ്ങിയ വന്‍ താരങ്ങള്‍ വരെ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പീഡന കഥകള്‍ പലതും പുറത്തായതോടെ സ്വന്തം കമ്പനിയായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നു വരെ ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാല്‍, മുന്‍ വിശ്വസുന്ദരി കൂടിയായ ഐശ്വര്യ റായിയും ഹാര്‍വി വെയ്ന്‍സ്റ്റിന്റെ കരങ്ങളിൽ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നെന്ന വാർത്ത ഞെട്ടലോടെയാണ് ഇപ്പോൾ ആരാധകർ കേൾക്കുന്നത്. വെറൈറ്റി ഡോട്ട് കോമാണ് ഈ ഞെട്ടുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡാണ് വെറൈറ്റിയിലെഴുതിയ ലേഖനത്തിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഇടപെടൽ കൊണ്ടു മാത്രമാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തില്‍ നിന്ന് ഐശ്വര്യ രക്ഷപ്പെട്ടതെന്ന് ഷെഫീല്‍ഡ് പറഞ്ഞു.

കാന്‍ ഫെസ്റ്റിവല്‍, ആം ഫാര്‍ ഗാല തുടങ്ങിയവയില്‍ വെച്ചു കണ്ട് ഹാര്‍വി ഐശ്വര്യയും അഭിഷേകുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയെ തനിച്ചു കാണാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഐശ്വര്യയുടെ മാനേജര്‍ എന്ന നിലയില്‍ അവളെ തനിച്ച് കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍വി ഒരിക്കല്‍ ചോദിച്ചു. അതിനുള്ള അവസരം ഒരുക്കാതിരുന്നപ്പോള്‍ താക്കീതും ഭീഷണിയുമായി. മേലില്‍ ഒരു ജോലിയുംലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. പക്ഷേ ഒന്നുറപ്പ് എന്റെ ക്ലയിന്റിന്റടുത്ത് ഒന്ന് ശ്വാസം വിടാനുള്ള ഒരവസരം പോലും അയാള്‍ക്ക് നല്‍കിയിട്ടില്ലയെന്ന് ഷെഫീല്‍ഡ് കുറിച്ചു.

നടിമാരുള്‍പ്പെടെയുള്ള സ്ത്രീകളെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി നഗ്നനായി എതിരേല്‍ക്കുകയുമാണ് ഹാര്‍വിയുടെ പതിവ്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ നിരവധിപ്പേര്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ