കോവിഡ് തീര്‍ത്ത് പ്രതിസന്ധിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യം ആദരവര്‍പ്പിക്കുമ്പോള്‍ ഐശ്വര്യയുടേയും അഭിഷേകിന്‌റേയും മകള്‍ ആരാധ്യയും അവര്‍ക്കൊപ്പം ചേരുകയാണ്.
Read More: ആരാധ്യയ്ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം കഴിയുന്ന ആരാധ്യ നിറങ്ങള്‍ ചാലിച്ച മനോഹരമായൊരു ചിത്രത്തിലൂടെയാണ് തന്‌റേയും കുടുംബത്തിന്‌റേയും നന്ദിയും കടപ്പാടും ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുന്നത്.
“എന്റെ പ്രിയ ആരാധ്യയുടെ നന്ദിയും സ്നേഹവും,” എന്ന അടിക്കുറിപ്പോടെ ഐശ്വര്യ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മാതാപിതാക്കളായ ഐശ്വര്യ, അഭിഷേക് ബച്ചൻ എന്നിവരോടൊപ്പം ആരാധ്യ നിൽക്കുന്നതായി ചിത്രത്തിൽ കാണാം. “സുരക്ഷിതമായി തുടരുക, വീട്ടിൽ തുടരുക,” “നന്ദി” തുടങ്ങിയ വാക്കുകൾ ചിത്രത്തിൽ എഴുതിയിട്ടുണ്ട്. ആദ്യ പകുതിയിൽ ഡോക്ടർമാർ, നഴ്‌സുമാർ, സായുധ സേനാംഗങ്ങൾ, പോലീസ്, അധ്യാപകർ, പത്രപ്രവർത്തകർ എന്നിവരുടെ പേരുകളും. ചുവടെ വലതു വശത്തായി ആരാധ്യ എന്നും എഴുതിയിട്ടുണ്ട്.
ചിത്രത്തിൽ, ആരാധ്യയുടെ അച്ഛനായ അഭിഷേക് ജീൻസും മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്, അമ്മയായ ഐശ്വര്യ വെളുത്ത വസ്ത്രം ധരിച്ചിട്ടുണ്ട്. തന്റെ ചിത്രരചനയിൽ ആരാധ്യ തനിക്ക് ഒരു പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് നൽകിയിരിക്കുന്നത്.