scorecardresearch

'ജനഗണമന' കേട്ട് കണ്ണ് നിറഞ്ഞ് ഐശ്വര്യ: വീഡിയോ

മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ ദേശീയ ഗാനം കേട്ട് നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്ന ഐശ്വര്യ റായുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ ദേശീയ ഗാനം കേട്ട് നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്ന ഐശ്വര്യ റായുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

author-image
WebDesk
New Update
Aishwarya Rai turns emotional during National Anthem, watch Video

Aishwarya Rai turns emotional during National Anthem, watch Video

ദേശീയഗാനം കേൾക്കുന്നതിനിടയിൽ വികാരഭരിതയായി, നിറഞ്ഞ കണ്ണുകൾ ഒപ്പുന്ന ഐശ്വര്യ റായിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ കൗതുകകാഴ്ച. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി മുംബൈയിൽ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെയാണ് ലോകസുന്ദരി ദേശീയഗാനം കേട്ട് വികാരഭരിതയായത്. ഷബ്ന ആസ്മി, സോനു നിഗം, റോണിത് റോയി, ജൂഹി ചൗള എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ ചീഫ് ഗസ്റ്റായിരുന്നു ഐശ്വര്യ.

Advertisment

"സ്ത്രീകൾ സാമ്പത്തിക പുരോഗതി നേടുക എന്നത് രാജ്യത്തിന്റെ അജണ്ടയായി മാറണം. ഈ എക്സിബിഷനെ പിന്തുണയ്ക്കുന്നതുവഴി ഞാൻ സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയെ കൂടി പിന്തുണയ്ക്കുകയാണ്. പുതിയ കാലത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിച്ച് ഈ ചടങ്ങിൽ മുഖ്യാതിഥിയായി എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വനിതാ സംരഭകരുടെ കൂട്ടായ്മകൾ കരുത്തു പ്രാപിക്കുന്ന കാഴ്ച പ്രതീക്ഷയേകുന്നതിനൊപ്പം അഭിമാനവും സമ്മാനിക്കുന്നുണ്ട്", ചടങ്ങിൽ ഐശ്വര്യ പറഞ്ഞു.

ദേശീയ ഗാനത്തിന് ശേഷം അവിടെ കൂടിയിരുന്നവരോട് 'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നും', ഐശ്വര്യ ആംഗ്യഭാഷയില്‍ പറഞ്ഞു.

Advertisment

'ഫന്നെ ഖാൻ' ആയിരുന്നു അവസാനം തിയേറ്ററിലെത്തിയ ഐശ്വര്യ റായ് ചിത്രം. രാജ്കുമാർ റാവു, അനിൽ കപൂർ എന്നിവരായിരുന്നു ചിത്രത്തിൽ ഐശ്വര്യയുടെ സഹതാരങ്ങൾ. എട്ടു വർഷങ്ങൾക്കു ശേഷം ഭർത്താവ് അഭിഷേക് ബച്ചനൊപ്പം അഭിനയിക്കുന്ന അനുരാഗ് കശ്യപിന്റെ 'ഗുലാബ് ജാമൂൻ' ആണ് ഐശ്വര്യയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.

Aishwarya Rai Bachchan Bollywood Miss India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: