scorecardresearch

ഐശ്വര്യയ്ക്ക് ഒന്നിനെക്കുറിച്ചും പരാതിയില്ല, അവളൊരു 'സൂപ്പർമോ'മാണ്: അഭിഷേക് ബച്ചൻ

ഐശ്വര്യ ഒരു ദിവസം പോലും ജിമ്മിൽ പോയിട്ടില്ല എന്ന കാര്യം അവളെ അടുത്തറിയാവുന്നവർക്ക് അറിയാം

ഐശ്വര്യ ഒരു ദിവസം പോലും ജിമ്മിൽ പോയിട്ടില്ല എന്ന കാര്യം അവളെ അടുത്തറിയാവുന്നവർക്ക് അറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Rai Bachchan, Abhishek Bachchan

ലോകസുന്ദരിയാണെങ്കിലും ഭർത്താവ് അഭിഷേക് ബച്ചന് ഉത്തമയായ ഭാര്യയും മകൾ ആരാധ്യയ്ക്ക് വാൽസല്യം നിറഞ്ഞ അമ്മയുമാണ് ഐശ്വര്യ റായ്. ഇക്കാര്യം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് തുറന്നുപറഞ്ഞിരിക്കുകയാണ്. 'സൂപ്പർമോം' എന്നാണ് അഭിമുഖത്തിൽ ഐശ്വര്യയെ അഭിഷേക് വിശേഷിപ്പിച്ചത്.

Advertisment

''അമ്മയായതോടെ തന്റെ കരിയർ ഐശ്വര്യ ബാക്‌സീറ്റിലേക്ക് മാറ്റിവച്ചു. ഇന്നവൾ ചെയ്യുന്നതെല്ലാം ആരാധ്യയ്ക്കുവേണ്ടിയാണ്. അവളൊരു സൂപ്പർമോം ആണ്. ആരാധ്യയുടെ ജനനത്തിനുപിന്നാലെ മാധ്യമങ്ങൾ ഐശ്വര്യ വണ്ണം വച്ചതിനെക്കുറിച്ച് പലതും എഴുതിപ്പിടിപ്പിച്ചു. ഇതെന്നെ ശരിക്കും അസ്വസ്ഥനാക്കി. എന്റെ അസ്വസ്ഥത കണ്ടിട്ട് ഇതൊന്നും കാര്യമാക്കേണ്ടെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഐശ്വര്യ ഒരു ദിവസം പോലും ജിമ്മിൽ പോയിട്ടില്ല എന്ന കാര്യം അവളെ അടുത്തറിയാവുന്നവർക്ക് അറിയാം. ധൂം 2 (2006) വിന്റെ ഷൂട്ടിങ് സമയത്ത് ഉദയ് ചോപ്രയും ഹൃത്വിക് റോഷനും ഞാനും പിടിച്ചുവലിച്ചാണ് ഐശ്വര്യയെ ജിമ്മിൽ കൊണ്ടുപോയത്. അന്നാണ് ഐശ്വര്യ ജീവിതത്തിൽ ആദ്യമായും അവസാനമായും ജിമ്മിൽ പോയത്''.

Aishwarya Rai Bachchan, Abhishek Bachchan നവംബർ ഒന്നിന് ഐശ്വര്യയുടെ 44-ാം പിറന്നാളായിരുന്നു. മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായ്‌ക്കുമൊപ്പം ഐശ്വര്യ സിദ്ദിവിനായക ക്ഷേത്രം സന്ദർശിച്ചപ്പോൾ

''ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും ഒരു പരാതിയും പറയാത്ത ആളാണ് ഐശ്വര്യ. ഷൂട്ടിങ്ങിനായി നിരന്തരം യാത്ര ചെയ്യേണ്ടി വരുമ്പോഴും ഷൂട്ടിങ് സമയം മണിക്കൂറുകൾ നീളുമ്പോഴും ഐശ്വര്യയിൽനിന്നും ഒരു പരാതിയും ഇന്നുവരെ കേട്ടിട്ടില്ല. ഇത്തരം നിസാരമായ കാര്യങ്ങളിൽ ആയിരുന്നില്ല അവളുടെ ശ്രദ്ധ. ഐശ്വര്യയുടെ ഈ സ്വഭാവം അവളെ ഞാൻ കൂടുതൽ സ്നേഹിക്കാൻ കാരണമായി''- അഭിഷേക് പറഞ്ഞു.

Advertisment
Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: