പാരിസ് ഫാഷൻ വീക്ക് റാംപിൽ ചുവടുവച്ച് ഐശ്വര്യ റായ് ബച്ചൻ. സൗന്ദര്യ വർധക ഉത്പന്ന രംഗത്തെ ഭീമന്മാരായ ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറായ ഐശ്വര്യ പർപ്പിൾ നിറത്തിലുളള വസ്ത്രം ധരിച്ചാണ് റെഡ്കാർപെറ്റിലെത്തിയത്. വസ്ത്രത്തിനു ഇണങ്ങുന്ന മേക്കപ്പും കൂടിയായപ്പോൾ റെഡ്കാർപെറ്റിലെ രാജകുമാരിയണെന്ന് ഒരിക്കൽക്കൂടി ഐശ്വര്യ തെളിയിച്ചു.

പാരിസിൽ ഐശ്വര്യയ്ക്കൊപ്പം മകൾ ആരാധ്യ ബച്ചനുമുണ്ട്. പാരിസിൽവച്ച് മകൾക്കൊപ്പം പകർത്തിയ സെൽഫി ഐശ്വര്യ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. കാറിൽ മകൾക്കൊപ്പമിരിക്കുന്ന ചിത്രമാണ് 45 കാരിയായ ഐശ്വര്യ പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

My ETERNAL ANGEL

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

രാജ്കുമാർ റാവുവും അനിൽ കപൂറും അഭിനയിച്ച ‘ഫന്നെ ഖാൻ’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ഐശ്വര്യ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook