ബോളിവുഡിന്റെ താരസുന്ദരി ഐശ്വര്യ റായ് എവിടെ പോയാലും പിന്നെ അവിടെയൊരു ആഘോഷമായിരിക്കും. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഡിസൈനർമാരായ അബു ജാനിയുടെയും സന്ദീപ് ഘോസ്‌ലയുടെയും ബന്ധു സൗദാമിനി മാട്ടുവിന്റെ വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഐശ്വര്യ എത്തി. രാജകീയമെന്നു തോന്നുംവിധമുളള വസ്ത്രങ്ങളായിരുന്നു ഐശ്വര്യ ധരിച്ചിരുന്നത്.

ഐശ്വര്യയെ കൂടാതെ പല ബോളിവുഡ് താരങ്ങളും റിസപ്ഷന് എത്തി. സോനം കപൂർ, ഭൂമി പട്നേകർ, നാതു സിങ്, ഡിംപിൾ കപാഡിയ, ട്വിങ്കിൾ ഖന്ന, കരൺ ജോഹർ തുടങ്ങിയ വലിയനിര തന്നെ റിസപ്ഷന് എത്തി. രാജേഷ് ഖന്നയുടെ പാട്ടിന് ഡിംപിൾ നൃത്ത ചുവടു വയ്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

#aishwaryaraibachchan in @abujanisandeepkhosla for @saudamini08 wedding reception

A post shared by Viral Bhayani (@viralbhayani) on

@sonamkapoor at @saudamini08 wedding reception @abujanisandeepkhosla

A post shared by Viral Bhayani (@viralbhayani) on

അമിതാഭ് ബച്ചന്റെ മകളും അഭിഷേകിന്റെ സഹോദരിയുമായ ശ്വേസ നന്ദ ബച്ചനും പാർട്ടിക്കെത്തിയിരുന്നു. ശ്വേത പാർട്ടിയിൽ നൃത്തം ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ