scorecardresearch

ഏതു ഫ്ലൈറ്റ് എപ്പോൾ എവിടെ പോകും, ഇടയിൽ എവിടെ നിർത്തും, എല്ലാം എനിക്കറിയാം; ഞാനിപ്പോൾ നല്ല ഫ്ലൈറ്റ് മാനേജരാണ്: ഐശ്വര്യറായി

ഐശ്വര്യയുടെ യാത്രകളിലെല്ലാം സന്തത സഹചാരിയാണ് മകൾ ആരാധ്യ. ഇടയ്ക്കിടെയുള്ള യാത്രകൾക്കിടയിൽ ആരാധ്യയുടെ സ്‌കൂളും പഠനവും എങ്ങനെയാണ് മാനേജ് ചെയ്യുന്നത്? ഐശ്വര്യ പറയുന്നു

ഐശ്വര്യയുടെ യാത്രകളിലെല്ലാം സന്തത സഹചാരിയാണ് മകൾ ആരാധ്യ. ഇടയ്ക്കിടെയുള്ള യാത്രകൾക്കിടയിൽ ആരാധ്യയുടെ സ്‌കൂളും പഠനവും എങ്ങനെയാണ് മാനേജ് ചെയ്യുന്നത്? ഐശ്വര്യ പറയുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Rai Bachchan | Aaradhya| Aishwarya Aaradhya Pics

Photo: Indian Express

ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രിയാണ് ഐശ്വര്യറായ് ബച്ചൻ. റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ബ്യൂട്ടി ഐക്കണിന്. സൗന്ദര്യത്തിന്റെ പര്യായമായി ഐശ്വര്യ നിലകൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു ദശാബ്ദങ്ങൾ പിന്നിടുന്നു, റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് 'ഷോ-സ്റ്റോപ്പര്‍'.

Advertisment

അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും എപ്പോഴും ലൈം ലൈറ്റിൽ ഐശ്വര്യ നിറഞ്ഞു നിൽക്കാറുണ്ട്. അന്താരാഷ്ട്രയാത്രകളും മറ്റുമായി എപ്പോഴും തിരക്കിലാണ് ഐശ്വര്യ. ഐശ്വര്യയുടെ യാത്രകളിലെല്ലാം സന്തത സഹചാരിയായി മകൾ ആരാധ്യയും ഉണ്ടാവാറുണ്ട്. ഇടയ്ക്കിടെയുള്ള ഐശ്വര്യയുടെ ഈ യാത്രകൾക്കിടയിൽ ആരാധ്യയുടെ സ്‌കൂളും പഠനവും താരം എങ്ങനെയാവും മാനേജ് ചെയ്യുന്നുണ്ടാവുക എന്നത് ആരാധകരിൽ പലർക്കുമുള്ള സംശയമാണ്. ഒരു അഭിമുഖത്തിനിടെ ഈ ചോദ്യത്തിന് ഐശ്വര്യ നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു അമ്മയെന്ന നിലയിൽ മകളുടെ പഠനത്തിനു തന്നെയാണ് താൻ പ്രാധാന്യം നൽകുന്നതെന്നും തന്റെ യാത്രകൾ വാരാന്ത്യങ്ങളിലേക്ക് പ്ലാൻ ചെയ്യാനും മകൾക്ക് ജെറ്റ് ലാഗ് മിനിമം ആക്കുന്നതിന് സഹായിക്കുന്ന രീതിയിൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ തിരഞ്ഞെടുക്കാനും താൻ ശ്രമിക്കാറുണ്ടെന്ന് ഐശ്വര്യ പറയുന്നു. ഫ്ലൈറ്റ് ഷെഡ്യൂളുകളെ കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. The Quintനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

"പ്ലാനിംഗ്, ടൈം മാനേജ്മെന്റ്. എന്റെ യാത്രകൾ കൂടുതലും വാരാന്ത്യങ്ങളിലാണ്. ഞാനത് കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. ഞാനിപ്പോൾ വളരെ നല്ലൊരു ഫ്ലൈറ്റ് മാനേജരാണെന്ന് ഞാൻ കരുതുന്നു. എല്ലാത്തരം ഫ്ലൈറ്റ് സമയങ്ങളെ കുറിച്ചും ആളുകൾക്ക് ഇപ്പോൾ എന്നോട് ചോദിക്കാം. ടേക്ക് ഓഫ്, ലാൻഡിംഗ്, ട്രാൻസിറ്റ് പിരീഡ്, ഏതു സമയത്ത് എത്തും, എത്ര സമയ വ്യത്യാസമുണ്ട് എന്നിവയൊക്കെ എനിക്കറിയാം. ഞാൻ എല്ലാം കണക്കുക്കൂട്ടിയിരിക്കും. വാരാന്ത്യങ്ങളിൽ ചില രാജ്യങ്ങളിലൊക്കെ പോയി, അവിടുന്ന് തിരിച്ചെത്തി, ഒരു ജെറ്റ് ലാഗും കൂടാതെ തിങ്കളാഴ്ച രാവിലെ ആരാധ്യയെ സ്കൂളിലേക്ക് അയക്കാൻ എനിക്ക് കഴിയും," ഐശ്വര്യ വ്യക്തമാക്കുന്നു.

Advertisment
Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: