/indian-express-malayalam/media/media_files/uploads/2019/08/Aishwarya-Rai-Bachchan.jpg)
സിനിമയിൽ സജീവമല്ലെങ്കിലും ഐശ്വര്യ റായ് ബച്ചൻ ഫാഷൻ പ്രേമികൾക്ക് എപ്പോഴും പ്രിയങ്കരിയാണ്. ഐശ്വര്യയുടെ പുതിയൊരു ഫോട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിട്ടുണ്ട്. ചുവപ്പ് ഗൗണിൽ അതിസുന്ദരിയായ ഐശ്വര്യയുടെ കവർ മോഡൽ ഫോട്ടോ ഇതിനോടകം വൈറലായിട്ടുണ്ട്
Read Also: ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹത്തിലെ ആരും കാണാത്ത ചിത്രങ്ങൾ
ഡിസൈനർമാരായ ഫാൽഗുനി ആൻഡ് ഷെയ്ൻ പീകോക്കിന്റെ ആദ്യ പ്രിന്റ് മാഗസിനായ പീകോക്കിന്റെ ആദ്യ ലക്കത്തിലാണ് ഐശ്വര്യ കവർഗേളായത്. ന്യൂയോർക്ക് സിറ്റിയിൽ വച്ചാണ് കവർ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. റെഡ് ഗൗണിൽ ഏണിയിൽ തൂങ്ങിനിന്നാണ് ഐശ്വര്യ കവർഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
2018 ൽ റിലീസ് ചെയ്ത ഫന്നേ ഖാൻ ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സോഫിൽ ഹിറ്റായിരുന്നില്ല. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവം സിനിമയിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. തന്റെ ഗുരുവിന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സ്കൂൾ കാലത്തേക്ക് തിരിച്ചുപോകുന്ന പ്രതീതിയാണെന്നുമാണ് മണിരത്നം സിനിമയെക്കുറിച്ച് ഐശ്വര്യ റായ് പറഞ്ഞത്.
View this post on InstagramA post shared by Falguni Shane Peacock India (@falgunishanepeacockindia) on
ഭർത്താവ് അഭിഷേക് ബച്ചനൊപ്പം ഗുലാബ് ജാമുൻ എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നതായി റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us