ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഐശ്വര്യ റായ് ആണെന്നേ പറയൂ. പക്ഷേ ആള് വേറെയാണ്. അങ്ങ് ദൂരെ ഇറാനില്‍ നിന്നും വരുന്നതാണ്. ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമില്ല. പക്ഷേ ഐശ്വര്യ റായുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ വാര്‍ത്തകളില്‍ നിറയുകയാണ് മഗ്ലഖാ ജബേരി എന്ന ഇറാനിയന്‍ മോഡല്‍.
ഇറാനില്‍ ജനിച്ചു കാലിഫോര്‍ണിയയില്‍ താമസിക്കുന്ന മഗ്ലഖാ ജബേരി ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഡ് ലൈഫ്സ്റ്റൈല്‍ മാസിക നടത്തിയ 2016’s MODE’s World’s 100 Most Beautiful Women എന്ന വോട്ടെടുപ്പിലാണ് മഗ്ലഖാ ജബേരി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ മഗ്ലഖാ ജബേരിക്ക് 2.8 മില്യന്‍ ഫോളോവേഴ്സുണ്ട്.
View this post on Instagram
I love the new @sugarbearhair Women’s Multi vegan multivitamins! #sugarbearhair #ad
Read Here: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഐശ്വര്യ റായ്‌യുടെ ബേബി ഷവർ ചിത്രങ്ങൾ