Latest News
വരും ദിവസങ്ങളില്‍ മഴ ശമിക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കണ്ണിറുക്കി റെഡ്കാർപെറ്റിൽ മനം മയക്കി ഐശ്വര്യ റായ്- വീഡിയോ

ബ്ലാക്കും ക്രീമും നിറത്തിലുളള ഗൗൺ അണിഞ്ഞെത്തിയ ഐശ്വര്യയെ കണ്ടാൽ ഒരു രാജകുമാരിയാണെന്നേ തോന്നൂ

ഫെമിന ബ്യൂട്ടി അവാർഡ്സിന്റെ റെഡ്കാർപെറ്റിൽ മനം മയക്കി ഐശ്വര്യ റായ് ബച്ചൻ. ബ്ലാക്കും ക്രീമും നിറത്തിലുളള ഗൗൺ അണിഞ്ഞെത്തിയ ഐശ്വര്യയെ കണ്ടാൽ ഒരു രാജകുമാരിയാണെന്നേ തോന്നൂ. ഐശ്വര്യയ്ക്ക് എപ്പോഴും പ്രശംസ കിട്ടുന്നത് ഗൗൺ അണിഞ്ഞെത്തുമ്പോഴാണ്. ഇത്തവണയും അത് തെറ്റിയില്ല.

അവാർഡ് നൈറ്റിനെത്തിയ ആരെക്കാളും ശ്രദ്ധ നേടിയത് 44 കാരിയായ മുൻ ലോകസുന്ദരി തന്നെയായിരുന്നു. വസ്ത്രത്തിന് അനുയോജ്യമായ രീതിയിലായിരുന്നു ഐശ്വര്യയുടെ മേക്കപ്പ്. റെഡ് കാർപെറ്റിൽ എത്തിയ ഐശ്വര്യ ഫോട്ടോഗ്രാഫർമാരെ കണ്ണിറുക്കി കാട്ടിയും അവർക്ക് ഫ്ലൈയിങ് കിസ് നൽകിയുമാണ് മടങ്ങിയത്.

ഐശ്വര്യയ്ക്കു പുറമേ അമിതാഭ് ബച്ചൻ, രേഖ, മലൈക അറോറ, അതിഥി റാവു, ദിഷ പട്നാനി, ആദ ശർമ്മ, അർജുൻ കപൂർ എന്നിവരും അവാർഡ് നൈറ്റിന് എത്തി.

തന്റെ പുതിയ സിനിമയായ ഫനി ഖാന്റെ തിരക്കുകളിലാണ് ഇപ്പോൾ ഐശ്വര്യ. സിനിമയിലെ ഐശ്വര്യയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതുൽ മുഖർജി സംവിധാനം ചെയ്യുന്ന സിനിമയിൽ അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവരാണ് മറ്റു താരങ്ങൾ. താൽ, ഹമാരേ ദിൽ ആപ്കേ പാസ് ഹെ എന്നീ സിനിമകൾക്കുശേഷം അനിൽ കപൂറുമായി ഐശ്വര്യ ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ജൂൺ 15 നാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya rai is the queen of red carpets these new pics

Next Story
സ്നേഹമുളള കളളനായി മോഹന്‍ലാല്‍: ‘ഇതാ എന്റെ ഇത്തിക്കര പക്കി’യെന്ന് റോഷന്‍ ആന്‍ഡ്രൂസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com