/indian-express-malayalam/media/media_files/uploads/2021/05/aishwarya-rai-aiswarya-with-aradhya.jpg)
മാതൃദിനത്തിൽ മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ബോളിവുഡ് താരം ഐശ്വര്യ റായി. "എന്റെ സ്നേഹം … എന്റെ ജീവിതം …സ്ഥായിയായി, അനന്തമായി, ഉപാധികളില്ലാതെ," എന്ന അടിക്കുറിപ്പോട് കൂടിയാണ് ഐശ്വര്യ ഈ ചിത്രം പങ്കു വച്ചത്.
ലവ് ഓഫ് മൈ ലൈഫ് എന്ന അടിക്കുറിപ്പോടെ മറ്റൊരു ചിത്രവും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.
ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഐശ്വര്യ സാമൂഹ്യ മാധ്യമങ്ങളിൽ ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്. മകൾ ആരാധ്യയുടെ ജനനശേഷം ഐശ്വര്യ റായ്‌യുടെ ലോകം മകൾക്കു ചുറ്റുമാണ്. വിവിധ ചടങ്ങുകളിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
Read More: അമ്മയ്ക്കൊപ്പം മത്സരിച്ച് ആരാധ്യയുടെ ഡാൻസ്, സന്തോഷത്താൽ മനസ് നിറഞ്ഞ് ഐശ്വര്യ റായ്; വീഡിയോ
ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു.
Read More: അകലെയെങ്കിലും മനസ്സിനരികെ; വീഡിയോ കോളിലൂടെ വിവാഹവാർഷികമാഘോഷിച്ച് ഐശ്വര്യയും അഭിഷേകും
“ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us