/indian-express-malayalam/media/media_files/uploads/2021/07/Aishwarya-1200.jpg)
താരങ്ങൾക്കിടയിലെ സൗഹൃദങ്ങൾ ആകാംഷയോടെ വീക്ഷിക്കുന്നവരാണ് ആരാധകർ. ഇഷ്ട താരങ്ങളുടെ കൂടിച്ചേരലുകൾ എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിലുള്ള ഒരു കൂടിച്ചേരലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തമിഴ് നടൻ ശരത് കുമാറിന്റെ വീട്ടിൽ അഭിഷേക് ബച്ചനും, ഐശ്വര്യ റായിയും, ആരാധ്യയും എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇഷ്ട താരങ്ങൾ വീട്ടിലെത്തിയതിന്റെ സന്തോഷം ഒരു കുറിപ്പിലൂടെ പ്രകടിപ്പിച്ചു കൊണ്ടായിരുന്നു വരലക്ഷ്മി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. "ഇന്നലെ രാത്രി വിനീതരായ മൂന്ന് പേരെ കണ്ടുമുട്ടി.. മറ്റാരുമല്ല, സുന്ദരിയായ ഐശ്വര്യയും, സുന്ദരനായ അഭിഷേകും അവരുടെ മകൾ ആരാധ്യയുമാണ്. അവരുടെ കുടുംബ മഹിമക്ക് അപ്പുറം, അവരുടെ വിനയവും ഊഷ്മളതയും അത്ഭുതകരമായിരുന്നു. അവർ നൽകിയ സ്നേഹത്തിൽ ഞാൻ അമ്പരന്നു. നിങ്ങളെ കാണാനും സമയം ചിലവഴിക്കാനും സാധിച്ചതിൽ സന്തോഷം, നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ഇത് സാധ്യമാക്കിയ അച്ഛനു നന്ദി, അമ്മ ഇപ്പോഴും ആ ഷോക്കിൽ നിന്നും മുക്തയായിട്ടില്ലെന്ന് തോന്നുന്നു" എന്നായിരുന്നു വരലക്ഷ്മിയുടെ കുറിപ്പ്.
മണിരത്നത്തിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രമായ 'പൊന്നിയിൽ സെൽവ'ത്തിൽ ഇരുവരും ഒരുമിച്ചാണ് അഭിനയിക്കുന്നത്. തമിഴ്നാടു സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യയുടെ നാലാമത്തെ മണിരത്‌നം ചിത്രമാണിത്.
ഐശ്വര്യയ്ക്ക് പുറമെ വിക്രം, ത്രിഷ, കാർത്തി, ജയം രവി, ലാൽ, ശരത് കുമാർ, ജയറാം, വിക്രം പ്രഭു, പ്രഭു, അശ്വിൻ കാകുമാനു, കിഷോർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Also read: നോട്ടം പണ്ടേ ലെന്‍സിലേക്കാ; ഈ മിടുക്കിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.