/indian-express-malayalam/media/media_files/uploads/2021/12/Abhishek-Bachchan-1.jpg)
അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും നല്ല താരദമ്പതികൾ മാത്രമല്ല മികച്ച മാതാപിതാക്കൾ കൂടിയാണ്. തന്റെ ഭാര്യയും മകളും തന്റെ പ്രകടനത്തിന് വലിയ സംഭാവനകൾ നൽകിയതെങ്ങനെയെന്ന് തുറന്നു പറയുകയാണ് 'ബ്രീത്ത്' സീരീസിലെ നായകൻ കൂടിയായ അഭിഷേക്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
താൻ സിനിമാ ചിത്രീകരണത്തിൽ ആയിരിക്കുമ്പോൾ ആരാധ്യയെ നോക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തവും ഏറ്റെടുത്തതിന് ഐശ്വര്യയ്ക്ക് താരം നന്ദി പറഞ്ഞു. അച്ഛനായത് തന്നെ ഉത്തരവാദിത്തവും ചിന്താശേഷിയുമുള്ള നടനാക്കിയെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
"വിവാഹത്തിന് ശേഷം ഞാൻ ഒരു നടനെന്ന നിലയിൽ ആയിരിക്കുന്ന പലതും ഐശ്വര്യ കാരണമാണ്," ആർജെ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ അഭിഷേക് ബച്ചൻ സമ്മതിച്ചു.
“ഒന്ന് അതിന്റെ പ്രായോഗികവും ലോജിസ്റ്റിക്കൽ വശവുമാണ്. എന്റെ ഭാര്യ ആരാധ്യയ്‌ക്കൊപ്പമാണ് എന്നറിയുന്നത്, ഏത് മാതാപിതാക്കളുടെയും മനസ്സിൽ നിന്നും ഉയരാവുന്ന വൈകാരിക ഭാരമാണ്. അവൾ എന്നെ അതിനു അനുവദിച്ചു, അനുവദിച്ചു എന്ന് തന്നെ ഞാൻ പറയുന്നു, കാരണം അതാണ് സംഭവിച്ചത്. അവൾ എനിക്ക് സമ്മതം നൽകുകയും അനുവാദം നൽകുകയും ചെയ്തു (ഒപ്പം പറഞ്ഞു), 'നിങ്ങൾ അഭിനയിക്കൂ, ആരാധ്യയുടെ കാര്യം ഞാൻ നോക്കാം.' അതുകൊണ്ട് ഞാൻ പുറത്തുപോകുന്നു, സ്വതന്ത്രമായി അഭിനയിക്കുന്നു. അതാണ് വസ്തുത. തങ്ങളുടെ ഭർത്താക്കന്മാരോട് ഇങ്ങനെ പറയുന്ന എണ്ണമറ്റ അമ്മമാരുണ്ട്, അവരോട് നിങ്ങൾ നന്ദിയുള്ളവരായിരിക്കണം. 'വരൂ, നമുക്ക് 50-50 ഉത്തരവാദിത്തം വഹിക്കാം' എന്ന് പറയാൻ അവർക്ക് എല്ലാ അവകാശവുമുണ്ട്. ആ ഒരു കാഴ്ചപ്പാടിൽ," അദ്ദേഹം പറഞ്ഞു.
Also Read: വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്കയും നിക്കും – ചിത്രങ്ങൾ
പിതാവിന്റെയും ഭർത്താവിന്റെയും റോൾ തന്റെ പ്രകടനം എങ്ങനെ മികച്ചതാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾക്ക് ഒരു കുട്ടി ഉണ്ടാകുമ്പോഴാണ് ആത്യന്തികമായി ഐശ്വര്യം വരുന്നത്, കാരണം നിങ്ങളുടെ മുൻഗണനകളും കാഴ്ചപ്പാടുകളും പെട്ടെന്ന് മാറുന്നു. നേരത്തെ നിങ്ങൾക്ക് ചില കാര്യങ്ങളിൽ നിർഭയനാകാമായിരുന്നു, എന്നാൽ ഇന്ന്, ചില കാര്യങ്ങളിൽ നിങ്ങൾക്ക് നിർഭയനായിരിക്കാൻ കഴിയില്ല, കാരണം ഒരു പുതിയ ജീവിതത്തിന്റെ ഉത്തരവാദിത്തം നിങ്ങൾക്കാണ്, ”ആരാധ്യയെ മോശമായി ബാധിക്കുന്ന ഒന്നും തന്നെ താൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിഷേക് വ്യക്തമാക്കി.
“ഇന്ന് ഞാൻ പറയുന്നു, അത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, എന്റെ മകൾ കാണുമ്പോൾ വിഷമിച്ചേക്കാവുന്ന സിനിമകൾ ചെയ്യാൻ ഞാൻ തയ്യാറായിരിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ കുട്ടി ‘എന്തിനാണ് ഈ സിനിമ ചെയ്‌തത്?’ എന്ന് ചോദിക്കുന്ന ഒരു സിനിമയും ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, ഞാൻ ഒരിക്കലും അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.